ചൊവ്വാഴ്ച, മാർച്ച് 19

സ്ത്രീകളുടെ പ്രശ്നങ്ങളും, മാധ്യമങ്ങളും


കഴിഞ്ഞ ഡിസംബറിനു ശെഷം, സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചു ഒരു ബോധൊദയം സംഭവിച്ചിരിക്കുന്ന പോലെ തോന്നുന്നു. സംശയമില്ലാതെ പറയാം ഇതിനുത്തരവാദി മാധ്യമങ്ങൾ തന്നെ. പ്രശ്നങ്ങളെ കുറിച്ചു അവബോധം ഉണ്ടാക്കുന്നതിൽ, ദൃശ്യ-ശ്രവണ മാധ്യമങ്ങളുടെ പ്രഭാവം അനിഷേധ്യമാണ്.  കാലത്തിനൊത്തു പ്രവർത്തിക്കാൻ പഠിച്ചവരായതുക്കൊണ്ട് മുൻ കാല പ്രാബല്യത്തോടെയാണ്  അവർ സ്ത്രീ സംരക്ഷണ ധൗത്യം ഏറ്റെടിത്തിരിക്കുന്നതും.  ഇന്നു ഏറ്റവും ഡിമാന്റുള്ള വാർത്തയാണ് സ്ത്രീ പീടനം. അങ്ങനെ സൂര്യനെല്ലിയും, ഐസ്ക്രീമും,ഇത്യാദി കുറെ വിഷയങ്ങൽ മാറി മാറി ഫ്രന്റ് പേജുകളും, സ്ക്രോൾ ബാറുകളും കൈയടക്കുന്നു

ഏതൊരു സാമൂഹ്യ പ്രശ്നത്തിനും കുറച്ചു പബ്ലിസിറ്റി അനിവാര്യമാണ് - ഇതിൽ നിന്നും ഉരുത്തിരിയുന്ന  ചർച്ചകളും, വാഗ്വാദങ്ങളും പ്രായോഗിക പരിഹാരമാർഗങ്ങളിൽ വന്നെത്താൻ ഉതകുന്നതിനൊപ്പം, സമൂഹത്തിൽ തന്നെ ഒരു അവബോധം സൃഷ്ടിക്കപ്പെടുന്നതു പരിഹാരമാർഗത്തിലേക്കൊരു കാല് വെപ്പാണ്.  എന്നാൽ ഈ വിഷയത്തിൽ സെൻശേഷനലിസം യഥാർഥ പ്രശ്നത്തിൽ നിന്നു ശ്രദ്ധ തിരിച്ചിരിക്കുന്നു.
 
റിപോർട്ട് ചെയ്യാൻ  ഇത്തരമൊരു സംഭവം അന്വേഷിച്ചു നടക്കുകയാണ് നമ്മുടെ മാധ്യമ പ്രവർത്തകർ.  ഇതിനൊരു ഉദ്ധാഹരണം വയലാർ രവി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ന്യൂസാണ്.  ഇത്രക്ക് മാധ്യമ ശ്രദ്ധ അർഹിക്കുന്നൊരു സംഭവമായിരുന്നൊ അതു?

വാർത്തയില്യാമയിൽനിന്നു വാർത്ത വാർത്തെടുത്തതല്ലെ.  തനി ഗ്രാമീണനായ ഒരു മന്ത്രി 'തെണ്ടി" പ്രയോഗം നടത്തിയപ്പോളുണ്ടായ വിവാദത്തെ നാം പലരും ചിരിച്ചു തള്ളി, ശുംഭൻ എന്ന വാക്കു സ്മരിച്ചുകൊണ്ടുതന്നെ.  അതു പോലെ തന്നെ ഇതിനെയും തള്ളാമായിരുന്നു.  ഈ രാജ്യത്തു, പി.ജെ.കുര്യൻ പരമോന്നത സഭയിൽ ഒരു അധ്യക്ഷ സ്ഥാനം വഹിക്കുന്നു, കുഞ്ഞാലിക്കുട്ടി ജനപിന്തുണയോടേ മന്ത്രിയായി ഭരിക്കുന്നു,ഈ സിനാര്യൊ നിലനിൽക്കെ വായിൽ നിന്നു വീഴുന്ന  ഇത്തരം ജല്പന്നങ്ങൾ എത്ര നിസ്സാരം! ഭൂരിപക്ഷ സമൂദായത്തിന്റെ കാഴ്ചപ്പാട് വൈകല്യത്തിന്റെ ഫലമാണ് ഇവർക്കൊക്കെ ഇപ്പോഴും ഒരു കോട്ടം തട്ടാതെ സമൂഹത്തിൽ ഉന്നതിയിൽ തന്നെ കഴിയാൻ പറ്റുന്നതെന്നു തിരിചറിയേണ്ടതുണ്ട്.

 നിസാരങ്ങളിൽ കുടുങ്ങാതെ യഥാർഥ ഇഷ്യുകളിൽ നിന്നു വ്യതിച്ചലിക്കാതെ, ഈ കാഴ്ച്ചപ്പാട് മാറ്റുന്നതിൽ മാധ്യമങ്ങൾക്കു എന്തു പങ്ക് വഹിക്കാൻ പറ്റും എന്നാണ് ഇനി ചിന്തിക്കേണ്ടതു.  അതായിരിക്കണം ഉത്തരവാദിത്വ ബോധമുള്ള പത്രപ്രവർത്തന ധർമ്മം. ഒന്നും കൂടി പറയട്ടെ, ഇപ്പൊൾ മാധ്യമങ്ങൾ പോലും, രാഷ്ട്രീയക്കാരക്കൊപ്പം ഈ  വിഷയത്തെ ചൂഷണം ചെയ്യുകയാണ് എന്നു പലപ്പോഴും തോന്നിപോകുന്നു.

  ദീപസ്തഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം.

published first in Malayalatu issue iv http://www.malayalanatu.com/