വ്യാഴാഴ്‌ച, ജൂൺ 14

ഐശ്വര്യ റായ് ബച്ചനും കുറച്ചു് മാധ്യമ വിചാരങ്ങളും

രാവിലെ പത്രം കൈയിൽകിട്ടിയതും ഫ്രൺട് പേജിൽ ഐശ്വര്യ റായ് ബച്ചൻ കല്യാൺ ജ്വല്ലേഴ്സിന്റെ ബ്രാൻടഡ് അംബാസഡ റാവുന്നു എന്ന വാർത്ത...

നല്ലതു തന്നെ. വളരെ വിശേഷപ്പെട്ടൊരു കൂട്ടുക്കെട്ടെന്നു സമ്മതിക്കുന്നു. പക്ഷെ ഫ്രൺട് പേജ് ന്യൂസ്???

വിചാരധാരയുടെ ഒഴുക്കു നിയന്ത്രിക്കുന്നതിൽ മാധ്യമങ്ങൾ എത്ര വലിയ പങ്കാണ് വഹിക്കുന്നതെന്നു നാം പലപ്പോഴും തിരിച്ചറിയാറില്ല, ശ്രദ്ധിക്കാറില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ചു നാം സംവദിക്കുമ്പോൾ നമ്മുടെ അഭിപ്രായങ്ങൾക്കു നിറം പകരുന്നതു നാം ഏതെങ്കിലും മാധ്യമത്തിൽ നിന്നു വായിച്ചതോ കേട്ടതോ ആവും. ജനങ്ങളുടെമേലുള്ള അവരുടെ സ്വാധീനം മാധ്യമങ്ങൽ തിരിച്ചറിഞ്ഞ സ്വശക്തിയാണ്. അതുകൊണ്ട് തന്നെ എതിർക്കുന്നവരെയും, ഇഷ്ടമിത്തവരെയും ചിത്രവധം ചെയ്തു പട്ടടക്രിയ കഴിക്കാനും, പ്രീണിപ്പിക്കുന്നവരെയും, ഇഷ്ടക്കാരെയും സോപഹരം പൊന്നാട ചാർത്താനും അവർക്കു കഴിയുന്നു.

മാസങ്ങൾക്കു മുമ്പെ ഹിന്ദു പത്രം "Why this Kolaveri Di" എന്ന ഗാനത്തിന്റെ ജനപ്രിയതെ കുറിച്ചൊരു വാർത്ത ഫ്രൺട് പേജിൽ കൊടുത്തപ്പോൾ സ്ഥിരവായനക്കാരുടെ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ അതൊരു "HUMAN INTEREST FEATURE" എന്ന നിലക്കാണ് പ്രസിദ്ധീകരച്ച്ചതെന്നു അവർ ന്യായീകരിചൽപ്പോൾ അതു സ്വീകരിക്കപ്പെടുകയും ചെയ്തു.

ശരിയാണ് രാഷ്ട്രീയം മാത്രം എല്ലാ ദിവസവും പത്രത്തിൽ നിന്നു കൊഞ്ഞണം കുത്തുമ്പോൾ വെളിച്ചാവുംപ്പോൾ തന്നെ വിരസത ഉളവാക്കുന്നു. കുറച്ചു കാലമായി വധങ്ങളുടെ ഒരു "മണി" മുഴക്കം തന്നെയാണല്ലൊ എന്നും എവിടെയും എപ്പോഴും. അതിനിടയിൽ ഒരു കൊച്ചു വാർത്ത - ഹൃദയത്തെ സ്പർശിക്കുന്ന ഒരു തലോടൽ പോലെ ചെറിയ സന്തോഷം തരുന്നനൊരു റിപ്പോർട്ട്, മഴയത്തു പച്ചില്ല തളിർത്ത ഒരു ഹരിതാഭമണിഞ്ഞ ഒരു പടു വൃക്ഷത്തിന്റെ മനോഹര ചിത്ര മായലും മതിയായിരുന്നു - ഒരുവന്റെ ദിവസത്തിന്നു ഒരുന്മേഷമായിരുന്നു.

അതായിരിക്കുമോ ഞാൻ ആദ്യം പറഞ്ഞാ വാർത്തക്കു പിന്നിൽ - ഒരു ബ്രാൻഡ് അംബാസഡറാവുന്ന റിപ്പോർട് ? - HUMAN INTEREST OR PROMO?

4 അഭിപ്രായങ്ങൾ:

Pheonix പറഞ്ഞു...

njaanum kandu chechi, lokam vallathe maari...madhyamangalum. ellarkum kittanam panam.

Unknown പറഞ്ഞു...

പക്ഷേ പത്രക്കാരെ പറഞ്ഞിട്ടും കാര്യമുണ്ടോ ?
ഒരൽപ്പം ഗ്ലാമർ അല്ലെങ്കിൽ എരിവ് ഇല്ലാത്ത വാർത്തക്ക് പകരം കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടിവെള്ളക്ഷാമമോ റോഡ് പ്രശ്നമോ ഇട്ടാൽ ആരു വായിക്കും...

ഈ വേറിട്ട സ്വരങ്ങൾ നന്ന് തന്നെ

Jay പറഞ്ഞു...

ജ്വല്ലറിയുടെ ഉദ്ഘാടനം പ്രധാന വാര്‍ത്തയായി കൊടുക്കുന്ന ചാനലുകളും ഇതു തന്നെയാണ് ചെയ്യുന്നത്.

അജ്ഞാതന്‍ പറഞ്ഞു...

വായനക്കാരന് ഇന്നാതാണ് ഇഷ്ടം എന്ന പത്രക്കാരുടെ മുന്‍ വിധി ആണ് പ്രശ്നം.