വെള്ളിയാഴ്‌ച, ഡിസംബർ 8

ജാതി മറക്കുവാന്‍ സമ്മതിക്കാത്ത സര്‍ക്കാറുകള്‍

27 ശതമാനം ഓ.ബി.സി. സംവരണത്തിനു മാറ്റി വെക്കുന്നു.ആലോച്ചിക്കുന്തോറും എനിക്കു അരിശം കൂടി വരുന്നു.ഈ സംവരണത്തിന്റെ ഗുണം മുഴുവനും അതു അര്‍ഹിക്കത്തവര്‍ തന്നെയാകും.. പ്രത്യെകിച്ചും 'ക്രീമി ലെയര്‍' ഒഴിവാകാതയയതുക്കൊണ്ട്‌. എന്തൊ എനിക്കിതില്‍ സാമൂഹിക പരിഗണനയുടെ സത്‌`ഉദ്ദേശമല്ല, വോട്ടെ ബാങ്കിന്റെ നാറ്റമ്മാണു അനുഭവപ്പെടുന്നത്‌.എന്നെ സമാധാനപെടുത്തുവാന്‍ ആര്‍കെങ്കിലും കഴിയുമൊ.വല്ലാത്ത കഷ്ടം തന്നെ.. ജാതി മറക്കുവാന്‍ സമ്മതിക്കാത്ത സര്‍ക്കാറുകള്‍

9 അഭിപ്രായങ്ങൾ:

സുജയ-Sujaya പറഞ്ഞു...

ജാതി മറക്കുവാന്‍ സമ്മതിക്കാത്ത സര്‍ക്കാറുകള്‍. വല്ലാത്ത കഷ്ടം. എന്നെ സമാധാനപെടുത്തുവാന്‍ ആര്‍കെങ്കിലും കഴിയുമൊ?

വിഷ്ണു പ്രസാദ് പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
വിഷ്ണു പ്രസാദ് പറഞ്ഞു...

സര്‍ക്കാര്‍ മാത്രമാണ് ജാതി മറക്കാത്തതെന്നും ജനം മൊത്തം ഇതൊക്കെ മറന്നു നടക്കുകയാണെന്നും സുജയേച്ചി കരുതുന്നുണ്ടോ...?

സുജയ-Sujaya പറഞ്ഞു...

ഇല്ല, വിഷ്ണു; എന്നാല്‍ സറ്കാറുകളുടെ ശക്തമായ പിന്തുണയും, പ്രചോദനവുമുണ്ടെന്നു മാത്രം. ജാതി മറക്കില്ലായിരിക്കാം, എന്നാല്‍ ചില സമുദായങളെ മാത്രം പ്രീണിപ്പുക്കുമ്പൊള്‍, അതു വൈരാഗ്യം വളര്‍താന്‍ ഉതകും. ഈ ഒരു കാരണം കൊണ്ടാണു ബി.ജെ.പി. ഇവിടെ വളര്‍ന്നതു, വളരുന്നതും

Unknown പറഞ്ഞു...

അതിന്റെ കലിപ്പ് മാറാതെയാണ് ഞാനിവിടെ... :@

സജിത്ത്|Sajith VK പറഞ്ഞു...

ഇന്ന് സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലെല്ലാം ഉയര്‍ന്ന ജാതിക്കാരാണെന്ന് എല്ലാ കണക്കുകളും പറയുന്നു. അത് അവരുടെ തലച്ചോറിന് സ്വതേ വലുപ്പം കൂടിയതുകൊണ്ടാണെന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ താങ്കളെ സമാധാനപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. അതല്ല, പിന്നോക്ക ജാതിക്കാരുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ‍യാണിതിന് കാരണം എന്ന് താങ്കള്‍ തിരിച്ചറിയുന്നുവോ? അത് മാറ്റാന്‍ സംവരണമല്ല മാര്‍ഗ്ഗം എന്നാണ് പലരുടെയും കമന്റ്... ബദല്‍ നിര്‍ദ്ദേശമെന്‍താണ്? അതു ചര്‍ച്ചചെയ്യാം...

സജീവ് കടവനാട് പറഞ്ഞു...

കേരളം ഒരു നാല്‍പ്പതു കൊല്ലം മുമ്പ്‌ എങ്ങിനെയായിരുന്നോ അങ്ങിനെ തന്നെയാണ്‌ ഇപ്പോഴും എന്ന് ചേച്ചി ഉദ്ദേശ്ശിക്കുന്നോ എന്നെനിക്കറിയില്ല. എന്റെ നാട്ടിലെ ചെറ്റക്കൂരകളൊക്കെ ഇപ്പോള്‍ കുറച്ചൊന്നു മെച്ചപ്പെട്ടിട്ടുണ്ട്‌.അതിന്‌ സംവരണം ഒരുപ്രധാനകാരണമാണെന്നതിന്‌ തര്‍ക്കമില്ല. വ്യവസായം വന്നാല്‍ സംസ്കാരം പോകും, ഇല്ലെങ്കില്‍ തൊഴിലില്ലായ്മ. രണ്ടായാലും പ്രസംഗം എന്റേത്‌.ചേച്ചി ഇന്നത്തെ പത്രത്തിലെ വാര്‍ത്ത വായിച്ചു കാണും-സുപ്രീം കോടതി വിധിച്ചിട്ടും ക്ഷേത്രത്തില്‍ ദലിതരെ കയറ്റില്ലെന്ന് 'മ്പ്രാന്‍'. കയറുമെന്ന് 'അട്യേമ്മാരും'. പൊരിഞ്ഞ തല്ലാത്രേ. 'മ്മക്ക്‌ മ്പ്രാമ്മാരോടൊപ്പം നിക്കാം. ആ ദലിതമ്മാര്‌ ജാതി പറഞ്ഞ്‌ വരുമ്പോ രൊറ്റ ചവിട്ട്‌. ന്നട്ട്‌ ഒരു കുളീം.ന്താ?'

myexperimentsandme പറഞ്ഞു...

പൊരിഞ്ഞ തല്ല് നടന്നോ കിനാവേ? ഒറീസ്സയിലും രാജസ്ഥാനിലും തല്ലൊന്നും നടന്നില്ല എന്നാണല്ലോ തോന്നുന്നത്. ഒറീസ്സയില്‍ ദളിതര്‍ കയറിയതില്‍ പിന്നെ പൂജാരിമാര്‍ സ്ഥലം വിട്ടു എന്ന വാര്‍ത്ത വായിച്ചു. രാജസ്ഥാനില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ആദ്യം കയറാന്‍ ശ്രമിച്ചു-പിന്നെ അടുത്തയാഴ്‌ച ദളിതര്‍ അവരുടെ രീതിയില്‍ തന്നെ കയറി എന്നുമാണ് വായിച്ചത്. ഏതോ ഒരിടത്ത് പൂജാരിമാര്‍ തന്നെ പ്രസാദം കൊടുത്തു എന്നും വായിച്ചു (ശരിക്കോര്‍ക്കുന്നില്ല).

എന്തായാലും ഇതൊക്കെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ നടക്കേണ്ട കാര്യം-ഇപ്പോഴെങ്കിലും നടന്നല്ലോ. ഇത്തരം വിവേചനങ്ങള്‍ എല്ലാം തീര്‍ന്നാല്‍ തന്നെ എല്ലാവരും തമ്മിലുള്ള ഐക്യത്തിന് ആദ്യപടിയായി. പരസ്പരവിശ്വാസവും ബഹുമാനവുമാണ് ആദ്യം വേണ്ടത്. അത് ഉണ്ടാവേണ്ടത് ആദ്യം മനസ്സിലും. പക്ഷേ രാഷ്ട്രീയക്കാരെന്ന് പറയുന്നവര്‍ അങ്ങിനെയുള്ള ഐക്യത്തിനും വിശ്വാസത്തിനും എന്നും തടസ്സമാണല്ലോ. അവര്‍ക്ക് ദളിതര്‍ ദളിതരായും അവര്‍ണ്ണര്‍ അവര്‍ണ്ണരായും എല്ലാം എന്നും നില്‍ക്കണം. ഇനി അവരെങ്ങാനും പുരോഗമിച്ചാല്‍ അത് ഒരിക്കലും അവരുടേതായ രീതിയില്‍ക്കൂടി ആവരുതെന്നും രാഷ്ട്രീയക്കാര്‍ക്ക് വാശിയുണ്ട്. നിങ്ങളുടെ പുരോഗതി ഞങ്ങളില്‍ കൂടി മാത്രം-അല്ലെങ്കില്‍ വിവരമറിയും എന്ന ലൈന്‍.

അജ്ഞാതന്‍ പറഞ്ഞു...

ആ പറഞ്ഞ 'പ്രത്യേക' സമുദായം, കഴിഞ്ഞ 60 വര്‍ഷത്തില്‍ ഇപ്പറഞ്ഞ പ്രത്യേക പരിഗ്ഗണനയില്‍നിന്നും എന്തൊക്കെ നേടിയെന്ന്‌ സച്ചാര്‍കമ്മറ്റി റിപ്പോര്‍ട്ടൊന്നു വായിച്ചാല്‍ മനസ്സിലാകും!കൂടാതെ ഉദ്യോഗങ്ങളില്‍ യും വിദ്യഭ്യാസത്തിലെയും പുരോഗതിയും.പഞ്ചസാര പുരട്ടിയ വോട്ടുബാങ്ക്രാഷ്ട്രീയമല്ലാതെ ബലിമൃഗങ്ങളാവുകയല്ലാതെ,മറ്റൊന്നും നേടാനായിട്ടില്ല ആസമുദായത്തിന്‌.പിന്നെ ക്രീമീ ലയറിന്റെ കാര്യം, അത്‌ തീര്‍ച്ചയായും ഒഴിവാക്കപ്പെടണ്ടതു തന്നെ. സാമൂഹ്യനീതിൂരപ്പുവരുത്താന്‍ അതാവശ്യമാണ്‌.