Friday, December 30

ഇരിട്ടിയിലെ പെൺകുട്ടി

ഇരിട്ടിയിലെ പെൺകുട്ടി എന്നെ വല്ലാതെ അലട്ടുന്നു.

അവൾ തന്റേടമുള്ള പെൺകുട്ടീയാണ്. ഇത്രെ ദൂരം അവളുടെ കാമുകനെ അന്വേഷിച്ച വന്നപ്പോൾ അവളുടെ ഉള്ളിൽ എരിഞ്ഞിരുന്ന ഒരു തീ ചുറ്റുമ്മുള്ളവരെ പോലും ദീപ്തമാക്കിയിരിക്കും- അങ്ങനെ അവൾ അവനെ തേടി , ഈശ്വരന്റെ സ്വന്തം നാട്ടിലേക്കു എത്തി.

പക്ഷെ ഇവിടത്തെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം അവളുടെയും, അവളുടെ കൂടെയുള്ളവരുടെയും പ്രകാശം കെടുത്തി.

സംസ്കാരകേരളത്തിലെ നാലു 'സഹൊദരന്മാർ' വളരെ ആസൂത്രിതമായി അവളെ മാനഭംഗപെടുത്തി. എന്നിട്ടു ചവറുപോലെ അവളെ വെലിച്ചെറിഞ്ഞു, എന്നു രാവിലെ പത്രത്തിൽ വായിച്ചപ്പോൾ, മലയാള നാട്ടിൽ ജനിച്ചു പോയതിലും, സ് ഥിരവാസത്തിനു കേരളം മതിയെന്നു തീരുമാനിചതിലും ഞാൻ വളരെ അധികം ലജ്ജിക്കയും പശ്ചാത്താപിക്കയും ചെയ്തു.

ഹോസ്പിറ്റലിൽ കഴിയുന്നാ പെൺക്കുട്ടി എന്റെ മനസ്സിൽ പലപ്പോഴും വരുന്നുണ്ട്. അതിനി മരിക്കുകയാണ് നല്ലതെന്നു പലരും പറയുന്നു. അവളൂടെ ഉള്ളിലെ തീ അവൾക്കു കെടാതെ ജീവിക്കാമെങ്കിൽ, അവൾ ജീവിക്കണം. കളങ്കപ്പെട്ടതു അവളല്ല സ്വന്തം നാട്ടിലെ ദൈവമാണന്ന് ആരെങ്കിലും അവളെ ബൊധി പ്പിചാൽ നന്നായിരുന്നു.

മുഖമൂടി ധരിച്ച ആ നാലു സഹോദരങ്ങളെ കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. അവരുടെ ഗതി ഞാൻ ആഗ്രഹിക്കുന്ന പോലെയാവുമെന്നു എനിക്കു തീരെ ഉറപ്പു ഇല്ലാത്തതുകൊണ്ട്...

Saturday, August 27

ഹസാറെയുടെ ഉപവാസത്തിനു ശേഷം ഒരു ദഹനക്കേട് പോലെ

അണ്ണാ ഹസാറെ ജയിചു - ഭരണകൂടം തോറ്റൂവെന്നും ചിന്തിക്കുന്നവരോട് ഒരു കാര്യം പറഞ്ഞോട്ടെ - നമ്മൾ വിശ്വസീക്കുന്ന ജനാധിപത്യത്തിന്റെ പ്രസക്തി എവിടെയോ നഷ്ടപെട്ടില്ലെ?  ഒരു നിയമം ആരെങ്കിലും ഉപവസിച്ച് ഉണ്ടാക്കാമെങ്കിൽ എന്തിനു ഒരു ലോക് സഭാ - എന്തിനു ഇലെക്ഷൻ മാമാങ്കം?  ഇന്ത്യൻ ഭരണഘടനയിൽ വളരെ അധികം വിശ്വസിക്കുന്ന എനിക്കു എന്തൊ ഒരു ദഹനക്കേട് പോലെ.