തിങ്കളാഴ്‌ച, ജനുവരി 1

തൂക്കുകയറില് ‍ഒരു ഏകാങ്കത്തിന്റെ അന്ത്യം -

അങ്ങനെ ഒരു വര്‍ഷം കൂടി കടന്നു പോയി. ഈ വര്‍ഷം അവസാനിചപ്പോള്‍, മനസ്സില്‍ ഒരു തൂക്കുകയറിന്റെ ദൃശ്യമായിരുന്നു.പിന്നെ അതില്‍ തൂങ്ങി പിടയുന്ന ഒരു മുന്‍സിംഹത്തെയും. അതിന്റെ ദൃശ്യങ്ങല്‍ മനസ്സിനെ അലോസരപെടുത്തുന്നതിന്നിടയില്‍, അതാ സ്ക്രീനില്‍ തെളിയുന്നു, വൈറ്റ്‌ ഹസിന്റെ മുന്നില്‍ നിന്നൊരു ആഹ്ലാദചിരി. പ്രാകൃതം...

ഈ ഏകാങ്കത്തിലെ നായകനാര്‌, പ്രതിനായകനാര്‌? എന്തൊ എനിക്കു എന്നോടു തന്നെ പുച്ചം തോന്നിയ നിമിഷങ്ങള്‍... പ്രത്യെകിച്ചും, ഒരു പൂചയെ പോലെ, ഇന്ത്യ കൊല്ലരുതെന്നു ഒരു "മ്യാവു" പുറപ്പെടുവിച്ചപോള്‍. കൃത്യത്തിനു ശെഷം ഒരു "നിരാശവഹം". (എന്തായിരുന്നു ഈ ആശ?)

തെറ്റിദ്ധരിക്കരുത്‌, ഞാന്‍ സദ്ദാമിന്റെ അഭ്യുദയാകാങ്ക്ഷിയൊന്നും ആയിരുന്നില്ല. അയാള്‍ പല നാടകങ്ങളുടെയും പ്രതിനായകനായിരുന്നു. പക്ഷെ സംസ്കാര സമ്പന്നമായ 21-ആം നൂറ്റാണ്ടില്‍, ഒരു രാജ്യത്തിന്റെ അധിപന്‍ മറ്റൊരു രാജ്യത്തിന്റെ അധിപനെ തൂക്കിലേറ്റി. അത്‌ നിശ്ക്രിയരായി നൊക്കി നിന്നവര്‍ നമ്മളും.

ലജ്ജ, അതാണു മുന്നിട്ട്‌ നില്‍ക്കുന്ന വികാരം.എവിടെ പോയി ഇന്ത്യയുടെ പുകഴ്ത്തപെട്ട നോന്‍ അലൈന്റ്‌ മൂവ്‌മന്റ്‌. എന്തൊ ഞാന്‍ ഇന്ദിര ഗാന്ധിയെയാണു ഓര്‍ത്തുപോയതു. അവരുടെ ചങ്കൂറ്റം അതാണു ഇന്നു നമ്മള്‍ക്കിലാത്തതു. ഇംഗ്ലന്റിനു ശേഷം അമേരികയുടെ ഏറ്റവും ശക്ത്മായ അനുയായി ഇന്ത്യ ആവുകയാണൊ?

5 അഭിപ്രായങ്ങൾ:

സുജയ പറഞ്ഞു...

സദ്ദാം ത്തൂകിലേറിയപ്പോള്‍ ഇന്ത്യ്ക്കു എന്തൊക്കെയോ നഷ്ട്ട്പ്പെട്ടില്ലെ എന്നു തോന്നി. ഇപ്പൊള്‍ ഞാന്‍ വിങലോടെ മനസ്സിലാക്കുന്നു അതു ഒരു രാജ്യത്തിന്റെ പ്രതികരണ ശേഷി യായിരുന്നു

കുറുമാന്‍ പറഞ്ഞു...

വാസ്തവം, വാസ്തവം!

സുജയക്കും, കുടുംബത്തിന്നും പുതുവത്സരാശംസകള്‍

സുജയ പറഞ്ഞു...

പുതുവത്സരാശംസകള്‍!!

ബൂലോക അജ്നാത കൂട്ടുകാരെ , ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ഈ വര്‍ഷം നിങ്ങള്‍ക്കു പ്രതീക്ഷയുടെയും, സന്തൊഷത്തിന്റെയും, കരുത്തിന്റെയും ആകട്ടെ

മൈനാഗന്‍ പറഞ്ഞു...

അത്‌ കെണിയില്‍പ്പെട്ട ഇന്‍ഡ്യയുടെ ദുര്‍ബലമായ ഞരക്കം മാത്രമായിരുന്നു. ഓച്ഛാനിച്ചല്ലാതെ ഇനി മുന്നോട്ട്‌ പോകാനാവില്ലെന്ന തോന്നലില്‍നിന്നാവാം ഈ 'താടിയുഴിയല്‍' - നിരാശാജനകം!

മറ്റേതൊരു സ്വേച്ഛാധിപതിയെയും പോലെ സദ്ദാം അര്‍ഹിച്ച ശിക്ഷ, അത്‌ നല്‍കാന്‍ അവകാശമില്ലാത്ത ഒരു 'ചെകുത്താന്‍' നല്‍കി എന്ന വ്യത്യാസം മാത്രമേ എനിക്ക്‌ തോന്നിയുള്ളു. പണ്ട്‌ ഇന്ദിരാഗാന്ധിയുടെ കാലത്ത്‌ ഇന്‍ഡ്യയോടുണ്ടായിരുന്ന സ്നേഹവും മറ്റും ഇപ്പോള്‍ അനുസ്മരിക്കന്‍ പറ്റിയ ചില 'ക്ലീഷേകള്‍' മാത്രമാണ്‌. ഏത്‌ വിഭാഗത്തില്‍പ്പെട്ടവരെ ആയാലും സദ്ദാം സ്വന്തം ജനതയെ കൊന്നൊടുക്കിയ അധികാരിയായിരുന്നു. പരോക്ഷമായി ഇത്തരം ദുഷ്കൃത്യങ്ങള്‍ ചെയ്തുകൂട്ടിയ പല ഭരണാധികാരികള്‍ വിവിധ രാഷ്ട്രങ്ങളുടെ ഉന്നത പദവികള്‍ അലങ്കരിച്ചിരിക്കുന്നുണ്ട്‌. അവരില്‍ പലര്‍ക്കും സംരക്ഷകനായി അമേരിക്കയുടെ അമിതാധികാരമോഹിയായ പ്രസിഡന്റും പിണിയാളരും. ആരാണിതില്‍ വലിയ ഭീകരന്‍/ക്രൂരന്‍ എന്ന സംശയം മാത്രമേ എനിക്കുള്ളു. എങ്കിലും, ഒരു കുറ്റവാളിക്ക്‌ ലഭിക്കേണ്ടിയിരുന്ന പരമാവധി സൌകര്യങ്ങള്‍ കോടതിയിലും മറ്റും സദ്ദാമിന്‌ ലഭിച്ചില്ലെന്നതും, ആജീവനാന്ദ ജയില്‍വാസത്തിലൊതുക്കാമായിരുന്ന ഒരു കേസിനെ തൂക്കിക്കൊലയാക്കി അവസാനിപ്പിച്ചതുമായ 'നീതി'യെ അപലപിക്കേണ്ടതാണ്‌.

ദുര്‍ബലനായ ഒരൊറ്റ പ്രജയ്ക്കെതിരെ ആയാല്‍പ്പോലും, അനീതി ചെയ്യുന്ന ഭരണധികാരികള്‍ ഇത്തരം ശിക്ഷയ്ക്ക്‌ വിധേയരാവണമെന്ന്‌ നിയമം പ്രാബല്യത്തില്വന്നാല്‍, ലോകത്തിലെ എത്ര രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ അവരുടെ ഇരിപ്പിടത്തില്‍ ഉണ്ടാവും? ഒരു കൈപ്പടത്തിലെ വിരലുകള്‍ മതിയായേക്കും ആ സംഖ്യ എണ്ണിത്തീര്‍ക്കാന്‍! അപ്പോള്‍ അധികാരം എന്നത്‌ ഇരപിടിക്കാനുള്ള വേട്ടാക്കാരന്റെ അവകാശമായി മാറുന്നു. അതിന്‌ ഇസമോ, മതമോ, പ്രത്യയശാസ്ത്രമോ ഒരു തടസ്സമല്ല. ഇതാണ്‌ നമ്മള്‍ തിരിച്ചറിയേണ്ട വസ്തുത.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

സദ്ദാമിന്റെ അന്ത്യമോ അതോ കൊലയാളികളുടെ ശക്തിയോ- ഏതാണ്‌ ആഘോഷിക്കപ്പെടുന്നത്‌ ? അതോ മറ്റൊരു കോലപാതകത്തിന്റെ വിത്തുകളോ??
ബൂലോകത്തെ വിഷയ ദാരിദ്ര്യവും ആഘോഷിക്കുന്നുണ്ടാകും.
അതുമല്ലെങ്കില്‍ വെടിപറയാന്‍ വിഷയമില്ലാത്തവരുടെ അത്താണിയാകാം ഇപ്പോള്‍ സദ്ദാം എന്ന പാവം.