ബുധനാഴ്‌ച, നവംബർ 29

തിരുവമ്പാടിയിലെ സദ്ദാം

തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിയുടെ വിധി...
അല്ല?, എനിക്കു മനസ്സിലാവാഞ്ഞിട്ടു ചോദിക്കുകയാണു - ഒരു കൂട്ടകൊലയുടെ സൂത്രധാരനും ഒരു സാധാരണ കൊലയാളിയും തമ്മില്‍ എന്താണു വ്യത്യാസം? പ്രിയദര്‍ശിനി മട്ടുവിനെ കൊന്ന സന്തൊഷിനെ വധശിക്ഷ്ക്കു വിധിക്കാമെങ്കില്‍, ആഫ്സല്‍ ഗുരുവിനു തൂക്കുകയര്‍ വിധിക്കാമെങ്കില്‍, പിന്നെ കുര്‍ദിഷ്‌ വംശജരെ കൂട്ടക്കോല ചെയ്ത ആ എകാധിപതിക്കു, അതിലും വലിയ ഒരു ശിക്ഷയല്ലെ കൊടുക്കേണ്ടതു? ഒരു പ്രസിഡന്റ്‌ പട്ടം, ദുജൈയിലിലേ അക്രമങ്ങല്‍ ന്യായികരിക്കുന്നുണ്ടൊ?അയാള്‍ ഈ ദണ്ഡന അര്‍ഹിക്കുനുണ്ട്‌. പിന്നെ എന്തിനാണു അയാളുടെ വിധി ഇവിദെ തിരഞ്ഞെടുപ്പു വിഷയമാവുന്നതു. അയാളുടെ മതം ഇസ്ലാം ആയതുകൊണ്ടല്ലെ? രാഷ്ട്രീയക്കാരുടെ വോട്ട്ബാങ്ക്‌ കളിയുടെ രസകരമായ അങ്കം. ഇടതു ജയിച്ചാലും, വലതു ജയിച്ചാലും, സദ്ദാം തന്നെ വിജയി.പക്ഷെ അമേരിക്ക വിചരിക്കാതെ അയാള്‍ രക്ഷപെടില്ല. രക്ഷപെടുകയും ചെയ്യരുതു.പിന്വാതിലിലൂടെ ഈ ശിക്ഷ നടപ്പാക്കുന്ന അമേരിക്കക്കു ഇതിനു എത്രത്തൊളം യോഗ്യതയുണ്ടെന്നു വേറെ വിഷയം. അമേരിക്കന്‍ പോലീസീങ്ങിനെ എതിര്‍ക്കാനുള്ള കെല്‍പ്പൊന്നും ഇപ്പൊള്‍ നമ്മുക്കില്ല; മാത്രവുമല്ല, സദ്ദാംവാദികളായ നമ്മുടേ രാഷ്ട്രീയക്കാരക്കു അതില്‍ താല്‍പര്യമൊന്നുമില്ല താനും. ഇവിദെ കസേരമാത്രമാണു അന്തിമ വിധി.ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം ....

6 അഭിപ്രായങ്ങൾ:

ഉമ്പാച്ചി പറഞ്ഞു...

അപ്പറഞ്ഞതു കറക്റ്റ്
ഞമ്മളെ വോട്ട്
ഓലെ ഓരോ തട്ട്
അത്രയേ ഉള്ളൂ ഇതൊക്കെ

സുജയ പറഞ്ഞു...

സമാധനമായി, സിമ്പതി കൊണ്ടു വികാര വിവസരല്ലത്തവരുമുണ്ടല്ലൊ, ഇവിടെ

ഷാനവാസ്‌ ഇലിപ്പക്കുളം പറഞ്ഞു...

പ്രിയ സുജയ ചേച്ചി,
ഇതുവോട്ടില്‍കന്നുനട്ടുള്ള ഓരോ കളിതന്നെ, പക്ഷെ ഒരുരാജ്യത്തെ പ്രസിഡന്റിനെ കൊല്ലാന്‍ശ്രമിച്ചവരെ കൂട്ടക്കൊല ച്യ്തതിനെ ന്യായീകരിക്കുന്നില്ലെങ്കിലും, യാതൊരുന്യായീകരണവുമില്ലാതെ ഒരു പരമാധികാര രാജ്യത്തിനെ ഇല്ലാത്ത നുണബോംബുകളുടെ പേരില്‍ കടന്നാക്ക്രമണം നടത്തി, 3 വര്‍ഷങ്ങള്‍കൊണ്ട്‌ ആയിരക്കണക്കിനായ സ്വന്തം പട്ടാളക്കരുടെ ജീവന്‍ അകാരണമായി കുരുതി കൊടുക്കുകയും, നിരപരാധികളായ ലക്ഷങ്ങലെ കൊന്നൊടുക്കുകയും, നീതീകരണമില്ലത്ത ക്ലസ്റ്റര്‍ ബൊംബു വര്‍ഷങ്ങളിലൂടെ നിരപരാധികളായ, സ്ത്രീകളേയും പിഞ്ചുകുഞ്ഞുങ്ങളേയുമടക്കം ലക്ഷങ്ങളെ കശാപ്പ്‌ ചെയ്ത ബുഷ്ഷിനെതിരേ ആരു വധശിക്ഷ വിധിക്കും?

സുജയ പറഞ്ഞു...

അതൊരു പ്രശ്നം തന്നെ, കുട്ടി...

ഷാനവാസ്‌ ഇലിപ്പക്കുളം പറഞ്ഞു...

അതൊരു 'വെറും പ്രശ്നമല്ല ചേച്ചീ, ഒരു ആഗോള പ്രശ്നം!!!:)

Sarath പറഞ്ഞു...

america cheyunnathu naari tharam aanu sadham rakshapedaruthu... but athu cheyyendathi america il alla.. iraqi janatha vidhikkanam...