വ്യാഴാഴ്‌ച, ഫെബ്രുവരി 21

ബലാത്സംഗവും മാനഭംഗവും പിന്നെ വേറെ ചിലതും



- first published in Malayalanatu VolIV issue 2  ചുറ്റുവട്ടം



കഴിഞ്ഞ വർഷത്തിന്റെ അവസാനവും ഈ വർഷത്തിന്റെ ആദ്യവും ഏറ്റവും അധികം ഉപയോഗിച്ച വാക്കുകളാണ് ബലാത്സംഗവും മാനഭംഗവും.

ഡിസംബറിൽ ഡെൽഹിയിൽ ഒരു യുവതിയുടെ ദാരുണമായ ബലാത്സംഗവും, മരണവും, രാജ്യത്തിനെ ഒന്നു ശരിക്കും ഇളക്കിയ സംഭവമായി: ചിലപ്പോളെങ്കിലും തോന്നി പോയി - ഇതു ആദ്യമായിട്ടാണൊ സംഭവിക്കുന്നതു എന്നു....എങ്കിലും ഈ അഭൂതപൂർവ്വമായ ശ്രദ്ധയിൽനീന്നു പ്രതീക്ഷനൽകുന്ന ഒരു മാറ്റമുണ്ടായിട്ടുണ്ട് -    ബലാത്സംഗം എന്ന വിഷയത്തെ കുറിച്ചു നമ്മൾ തുറന്നു ചർച്ച ചെയ്യാൻ തുടങ്ങീ -  ഇതു എപ്പോഴും എവിടെയും സംഭവിക്കാവുന്നതും സംഭവിക്കുന്നതുമായ കുറ്റ കൃത്യമാണേന്ന്  പൊതുവെ അംഗീക്കരിക്കപെട്ടിരിക്കുന്നു .  ഇതിൽ കൂടുതലൊന്നും ഇവിടെ പറയാൻ ഉദ്ദെശിക്കുന്നില്ല - ഇനി വിശകലനത്തിന്റെയോ, അഭിപ്രായത്തിന്റെയോ ആവശ്യവുമില്ല - ഒന്നു മാത്രം പറയാനുണ്ട് - മാനഭംഗം എന്ന വാകു ഇനിയെങ്കിലും ഉപയൊഗിക്കാതിരുന്നാൽ നന്നായിരുന്നു.

ബലാത്സംഗം കൊണ്ട് ഒരു വ്യക്തിയുടെയും മാനം ഭംഗിക്കപ്പെടുന്നില്ല.  ഒരു സ്ത്രീയുടെ മാനം അവളുടെ ചാരിത്ര്യത്തോട് ബന്ധപെടുത്തേണ്ട കാര്യവുമില്ല - മാനം, അഭിമാനം, ഇതെല്ലാം ഒരു വ്യക്തിയുടെ അന്തസത്തയുടെ ഭാഗമാണ്, ശരീരത്തിന്റെ യല്ല.  നിരത്തിലൂടെ നടന്നു പോകുമ്പോൾ മരണപാച്ചിലിൽ ഒരു ടിപ്പർലോറി വന്നിടിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടേകാം, അതല്ലെങ്കിൽ ചില അവയവങ്ങൾക്കു പരിക്കു പറ്റിയേക്കാം, ചിലപ്പോൾ അതു അംഗവൈകല്യം തന്നെ വരുത്തിയേക്കാം - എന്നലും അതിലൂടെ ഒരു വ്യക്ത്തിയുടെ മാനത്തിനു ഒരു ഹാനിയും സംഭവിക്കുന്നില്ലല്ലൊ - അതുപോലെ തന്നെ ബലാത്സംഗം ഒരു സ്ത്രീയ്കെതിരെ കുറ്റകൃത്യമാണ്, ഒരു ഭീകര കുറ്റകൃത്യം.  അതൊരു അപമാനമല്ലെന്ന ബോധം - കാഴ്ച്ച്പാടിന്റെ മാറ്റം കൂടി സമൂഹത്തിൽ സംഭവിക്കേണ്ടതുണ്ട്. അത്ര മാത്രം.

വലിയ വലിയ കാര്യങ്ങളിൽ നിന്നു ഇനി ഒരു ഇമ്മിണി ചെറിയ കാര്യത്തിലേക്കു കടക്കാം - ദൈനംദിനം  കുടുംബ ബഡ്ജറ്റ്  എന്ന വണ്ടി ഏന്തി വലിക്കാൻ പാടു പെടുന്ന കൊച്ചു കൊച്ചു മനുഷ്യരുടെ കാര്യങ്ങളിൽ ഒന്നിലേക്കു - ഡീസൽ വില - അതു കൂടി - ഇനിയും കൂടും - ഡീസൽ വണ്ടി ഓടിക്കുന്നവരെ മാത്രം ബാദിക്കുന്ന ചിലരെങ്കിലുമുണ്ട് ഈ നാട്ടിൽ - അതിൽ ഒന്നു നമ്മുടെ അലുവാലിയ ജി - പ്ലാനിങ് കമ്മീഷൻ ഉപാദ്ധ്യക്ഷൻ.  പണ്ട് കേരളം ക്രിഷി മതിയാകി സാമ്പത്തിക നേട്ടം കൈവരിക്കണമെന്നു ആഹ്വാനം ചെയ്ത അതെ സാമ്പത്തിക വിദഗ്ദ്ധൻ.  ഡീസൽ വിലകയറ്റം ചെരിയ തോതിലെ പണപെരുപ്പത്തെ ബാസധിക്കു വെന്നും,  ഇതു ഉയർന്നുകൊണ്ടിരിക്കുമെന്നും.  ഡീസൽ വാങ്ങുന്നവർ അതിനായി കൂടുതൽ തുക ചെലവഴിക്കേണ്ടിവരുമ്പോൾ മറ്റു സാധനങ്ങൾ  വാങ്ങുന്നതു കുറയുമത്രെ.  ആവശ്യം കുറയുന്നതോടെ ഇത്തരം സാധനങ്ങളുടെ വില താഴേക്കു വരികയും  പണപെരുപ്പം നിയന്ത്രണത്തിൽ വരികയും ചെയ്യുമത്രെ.
 ഈ മറ്റു സാധനങ്ങൾ  എന്നുകൊണ്ട് അദ്ദെഹം ഉദ്ദെശിക്കുന്നതു അരിയും പഞ്ചസാരയും, പച്ചകറിയുമായിരിക്കുമല്ലെ - ഇവയൊന്നും പണപ്പെരുപ്പത്തിനെ ബാധിക്കാതതൊ അതൊ ഇതെല്ലാം വാങ്ങാതെ ഡീസൽ വാങ്ങണമെന്നൊ - സാമ്പത്തിക  വൈദഗ്ദ്ധ്യം ഒരു പ്രഹേളിക തന്നെ.

ഇനി ചിന്തൻ ശിവിർ - കുറ്റം പറയരുതലൊ - കുറെ കാലമായി എന്തെങ്കിലും ഒരു പുതുമ കോൺഗ്രെസ്സ് പാളയത്തിൽ (ശിവിർ എനാൽ പാളയം) നിന്നു ഉരുതിരിഞ്ഞ് വന്നിരിക്കുന്നതു.  - പട്ടാഭിഷേകമെങ്കിൽ അത് .  ഗാന്ധി-നെഹ്രു കുടുംബവും സ്വാതന്ത്ര്യ സമരത്തിൽ നിന്നു തുടങ്ങുന്ന അവരുടെ സംഭവനകളുമാണല്ലൊ പാർട്ടി ഉയർത്തി പിടിക്കുന്ന  ചരിത്ര മഹിമ - മഹാത്മ ഗാന്ധിയുടെ കോപിറൈറ്റ് പോലും  കോൺഗ്രെസ്സ് പാർട്ടി അവകാശപെടുന്നു.  ( ഭാ.ജ.പാ, ഗോട്സെയുടെതും, കൊമ്മ്യൂണിസ്റ്റുകാർ - നെൽകതിരായാലും, ചുറ്റികയായാലും, വിദേശീയരായ, മാവോവിന്റെയും, ലെനിനിന്റെയും തുടർച്ചക്കാരാണെന്നാണ് കോൺഗ്രസ്സ്ക്കാരുടെ പക്ഷം).  അങ്ങനെ ഇന്ത്യയെ ബ്രിട്ടിഷുകാരിൽനിന്നു വിമുക്തമാകിയ   പൂർണ ദേശീയമായ ഈപാർട്ടിയുടെ പുതിയ പ്രതീക്ഷയാണ് - രാഹുൾ ഗാന്ധി എന്ന യുവരാജൻ- പുതിയ യുവത്ത്വത്തിന്റെ മുഖം.ആയ് കോട്ടെ. ഇതൊരു ജനാധിപത്യ രാജ്യമല്ലെ, എല്ലാവർക്കും അവസരം കൊടുക്കുന്നതാണല്ലൊ ജനാധിപത്യം, അതു രാഹുളിനും അവകാശപെട്ടതുതന്നെ. അതുകോണ്ട് തന്നെ നമ്മക്കു പ്രതിഷേധമൊന്നുമില്ല.   പിന്നെ ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതു നമ്മുടെ പാവം പ്രധാനമന്ത്രി തന്നെ - ഇനിയെങ്കിലും തനിക്കു കൊള്ളാത്ത ചെരുപ്പുകളും കുപ്പായവും അഴിച്ചുവെക്കാമെന്ന സമാധാനം ആ മുഖത്തു പ്രതിഫലിക്കുന്നതു കണ്ടില്ലെ.

ഈ ആഘൊഷങ്ങൾക്കിടയിൽ പലരും ഷ്രദ്ധിക്കാത്തൊരു കാര്യം കൂടി ചിന്തൻ ശിവിർ മുന്നോട്ടു വെച്ചിട്ടുണ്ട് - സ്ത്രീകൾക്കു 30 ശതമാനം പ്രാതിനിധ്യം.  ഇത എത്രമാത്രം പ്രായോഗികമാവുമൊ എന്തോ?
- published in Malayalanatu VolIV issue 2


2 അഭിപ്രായങ്ങൾ:

sudhish പറഞ്ഞു...

"ബലാത്സംഗം കൊണ്ട് ഒരു വ്യക്തിയുടെയും മാനം ഭംഗിക്കപ്പെടുന്നില്ല. ഒരു സ്ത്രീയുടെ മാനം അവളുടെ ചാരിത്ര്യത്തോട് ബന്ധപെടുത്തേണ്ട കാര്യവുമില്ല "

വളരെ ശരിയാണ്.
മാനഭംഗം എന്നത് ശരിയായ പ്രയൊഗമല്ലാ...
ഇത് ഞാനും പലപ്പോഴും ആലോചിട്ടുണ്ട്....

കുറെ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ പോലെയായോ എന്നൊരു തോന്നല്‍ .......................
എഴുത്ത് ഇപ്പോള്‍ മാത്രം തുടങ്ങിയ എന്റെ തോന്നല്‍ മാത്രമായിരിക്കാം ഇത്.
എന്നിരുന്നാലും വാചക പ്രയോഗങ്ങള്‍ നന്നായിട്ടുണ്ട്..

sudhish പറഞ്ഞു...

"ബലാത്സംഗം കൊണ്ട് ഒരു വ്യക്തിയുടെയും മാനം ഭംഗിക്കപ്പെടുന്നില്ല. ഒരു സ്ത്രീയുടെ മാനം അവളുടെ ചാരിത്ര്യത്തോട് ബന്ധപെടുത്തേണ്ട കാര്യവുമില്ല "

വളരെ ശരിയാണ്.
മാനഭംഗം എന്നത് ശരിയായ പ്രയൊഗമല്ലാ...
ഇത് ഞാനും പലപ്പോഴും ആലോചിട്ടുണ്ട്....

കുറെ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ പോലെയായോ എന്നൊരു തോന്നല്‍ .......................
എഴുത്ത് ഇപ്പോള്‍ മാത്രം തുടങ്ങിയ എന്റെ തോന്നല്‍ മാത്രമായിരിക്കാം ഇത്.
എന്നിരുന്നാലും വാചക പ്രയോഗങ്ങള്‍ നന്നായിട്ടുണ്ട്..