വെള്ളിയാഴ്‌ച, ഡിസംബർ 30

ഇരിട്ടിയിലെ പെൺകുട്ടി

ഇരിട്ടിയിലെ പെൺകുട്ടി എന്നെ വല്ലാതെ അലട്ടുന്നു.

അവൾ തന്റേടമുള്ള പെൺകുട്ടീയാണ്. ഇത്രെ ദൂരം അവളുടെ കാമുകനെ അന്വേഷിച്ച വന്നപ്പോൾ അവളുടെ ഉള്ളിൽ എരിഞ്ഞിരുന്ന ഒരു തീ ചുറ്റുമ്മുള്ളവരെ പോലും ദീപ്തമാക്കിയിരിക്കും- അങ്ങനെ അവൾ അവനെ തേടി , ഈശ്വരന്റെ സ്വന്തം നാട്ടിലേക്കു എത്തി.

പക്ഷെ ഇവിടത്തെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം അവളുടെയും, അവളുടെ കൂടെയുള്ളവരുടെയും പ്രകാശം കെടുത്തി.

സംസ്കാരകേരളത്തിലെ നാലു 'സഹൊദരന്മാർ' വളരെ ആസൂത്രിതമായി അവളെ മാനഭംഗപെടുത്തി. എന്നിട്ടു ചവറുപോലെ അവളെ വെലിച്ചെറിഞ്ഞു, എന്നു രാവിലെ പത്രത്തിൽ വായിച്ചപ്പോൾ, മലയാള നാട്ടിൽ ജനിച്ചു പോയതിലും, സ് ഥിരവാസത്തിനു കേരളം മതിയെന്നു തീരുമാനിചതിലും ഞാൻ വളരെ അധികം ലജ്ജിക്കയും പശ്ചാത്താപിക്കയും ചെയ്തു.

ഹോസ്പിറ്റലിൽ കഴിയുന്നാ പെൺക്കുട്ടി എന്റെ മനസ്സിൽ പലപ്പോഴും വരുന്നുണ്ട്. അതിനി മരിക്കുകയാണ് നല്ലതെന്നു പലരും പറയുന്നു. അവളൂടെ ഉള്ളിലെ തീ അവൾക്കു കെടാതെ ജീവിക്കാമെങ്കിൽ, അവൾ ജീവിക്കണം. കളങ്കപ്പെട്ടതു അവളല്ല സ്വന്തം നാട്ടിലെ ദൈവമാണന്ന് ആരെങ്കിലും അവളെ ബൊധി പ്പിചാൽ നന്നായിരുന്നു.

മുഖമൂടി ധരിച്ച ആ നാലു സഹോദരങ്ങളെ കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. അവരുടെ ഗതി ഞാൻ ആഗ്രഹിക്കുന്ന പോലെയാവുമെന്നു എനിക്കു തീരെ ഉറപ്പു ഇല്ലാത്തതുകൊണ്ട്...

4 അഭിപ്രായങ്ങൾ:

ഫിയൊനിക്സ് പറഞ്ഞു...

ലവന്‍മാരെ "സഹോദരങ്ങള്‍" എന്നെന്തിനാ ചേച്ചീ വിളിക്കുന്നത്.

സുജയ പറഞ്ഞു...

എന്റെ മലയാളി സഹോദരങ്ങളല്ലെ? സ്വയം പുച്ചഞ്ചുകൊണ്ട് എനിക്കു അങ്ങനെ വിളിക്കാൻ തോന്നിയതു.

Harinath പറഞ്ഞു...

"അതിനി മരിക്കുകയാണ് നല്ലതെന്നു പലരും പറയുന്നു." ഈ പറച്ചിൽ അരുത്. അത്തരം ‘സഹോദരന്മാർ’ക്കുവേണ്ടി ഹോമിക്കാനുള്ളതല്ല ജീവിതം.

സുജയ പറഞ്ഞു...

harinath - പറയാൻ എളുപ്പം പക്ഷെ സമൂഹം അവളെ സമാധാനമായി ജീവിക്കാൻ സമ്മതിക്കില്ല. വേദനകൾ മറന്നു മുന്നൊട്ടു പോവാൻ സമ്മതിക്കില്ല.