ഞായറാഴ്‌ച, ഡിസംബർ 3

കലൈഞ്ചര്‍ കരുണാനിധി കേരളീയരോടു..

അല്ല, കേരളീയര്‍ക്കു എന്തു പറ്റി? ഇത്ര സ്വാര്‍ഥരായതു എപ്പൊളാണു? വര്‍ഷം മുഴുവനും തുരു തുരാ പെയ്യുന്ന മഴയുടെ പങ്കില്‍നിന്നു ഒരു 10 അടി വിട്ടു കൊടുത്താല്‍ എന്താ? അല്ലെങ്കിലും നമ്മള്‍ ഒന്നുതന്നെ അല്ലെ? ചേരനും, ചോളനും, പാണ്ഡ്യനും , പങ്കിട്ടു ഭരിച്ചിരുന്ന നാടല്ലെ? സാക്ഷാല്‍ കണ്ണകി തന്നെ വന്നു ഇരുന്നതു മം ഗളാദേവിയിലാണു. പണ്ടു തമിഴ്‌നാട്‌ ഭരിക്കാന്‍ പോലും നമള്ളാണു ഒരാളെ അവര്‍ക്കു നല്‍കിയതു - അയാളെ അണ്ണനെന്നു വിളിച്ചു സ്വന്തമാക്കി എന്നു ചരിത്രം.

142 അടി കിട്ടിയില്ലെങ്കില്‍, ദിന്ദിക്കല്‍, തേനി, ശിവഗംഗ, രാമനാഥപുരം, മധുര ഒക്കെ വറ്റി വരണ്ടു പോകും; പിന്നെ ആരാണു നമ്മക്കു തക്കാളിയും, പചക്കറിയും തരാ? എര്‍ണാകുളമോ, ഇടിക്കിയോ മുങ്ങിയാല്‍ എന്താ, അവിടെ പച്ചക്കറിയുണ്ടൊ?

സുപ്രീം കോടതി വരെ തമിഴ്‌നാടിന്റെ ഭഗത്താണു കേന്ദ്ര ജല വിഭവ കമ്മീഷനും ഒരു കുഴപ്പവും കാണുന്നില്ല. പിന്നെ എന്താണു പ്രശ്നം? പെരിയാര്‍ തീരവാസികളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചക്കും തമിഴ്‌നാടു സര്‍ക്കാര്‍ തയ്യാറല്ലത്രെ...

സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന സന്ദേശമായിട്ടാണു അവര്‍ തുറന്ന മനസ്സോടെ ഇവിടെ എത്തിയിരുക്കുനതു, എന്നുംകൂടി കലൈഞ്ചര്‍ കരുണാനിധി ഒരു വലിയ പ്രസം ഗത്തില്‍ പറഞ്ഞു എന്നു കേരളത്തിലെ പത്രങ്ങളിലെ പി. ആര്‍. പരസ്യം.

ഇനി ഞാന്‍ ചോതിച്ചോട്ടെ? ഇങ്ങന്നെ ഒരു പരസ്യം നമ്മുടെ മുഖ്യമന്ത്രി തമിഴ്‌നാടു പത്രങ്ങളില്‍ ക്കൊടുക്കുമൊ? കൊടുത്താല്‍ തന്നെ അതു അവര്‍ പ്രസിധീകരിക്കുമൊ?

ആറ്റു നോറ്റു ഒരു കേന്ദ്ര മന്ത്രി അതും പ്രതിരോധം, നമ്മക്കു കിട്ടി. കേരളത്തിനു സോണിയ ഗാന്ധിയുടെ ചെവിയില്‍ ഓതാന്‍ ഒരു ശബ്ദം എന്നു കരുതിയവര്‍ക്കു തെറ്റി. അങ്ങേരു നീട നിശബ്ദതയ്കും, പഠിപ്പിനും ശെഷം നയം വ്യക്തമാക്കി. വേറെയൊന്നുമല്ല, നിശ്പക്ഷമായി മൗനം പാലിക്കും എന്നു തന്നെ. സമയത്തു ഒരിക്കില്ലും പ്രതിക്കരിക്കന്‍ കഴിയാത്തൊരാളില്‍ നിന്നു പ്രതിരോധം എങ്ങന്നെയുണ്ടവും, എന്നു ഇനിയും മനസ്സില്ലാവുന്നില്ല.

ശങ്കരന്‍ ഇപ്പൊഴും തെങ്ങേല്‍ തന്നെ...

1 അഭിപ്രായം:

സുജയ പറഞ്ഞു...

സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന സന്ദേശമായിട്ടാണു അവര്‍ ഇവിടെ എത്തിയിരുക്കുനതു, എന്നും കലൈഞ്ചര്‍ കരുണാനിധി എന്നു കേരളത്തിലെ പത്രങ്ങളിലെ പി. ആര്‍. പരസ്യം.