ബുധനാഴ്‌ച, നവംബർ 29

തിരുവമ്പാടിയിലെ സദ്ദാം

തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിയുടെ വിധി...
അല്ല?, എനിക്കു മനസ്സിലാവാഞ്ഞിട്ടു ചോദിക്കുകയാണു - ഒരു കൂട്ടകൊലയുടെ സൂത്രധാരനും ഒരു സാധാരണ കൊലയാളിയും തമ്മില്‍ എന്താണു വ്യത്യാസം? പ്രിയദര്‍ശിനി മട്ടുവിനെ കൊന്ന സന്തൊഷിനെ വധശിക്ഷ്ക്കു വിധിക്കാമെങ്കില്‍, ആഫ്സല്‍ ഗുരുവിനു തൂക്കുകയര്‍ വിധിക്കാമെങ്കില്‍, പിന്നെ കുര്‍ദിഷ്‌ വംശജരെ കൂട്ടക്കോല ചെയ്ത ആ എകാധിപതിക്കു, അതിലും വലിയ ഒരു ശിക്ഷയല്ലെ കൊടുക്കേണ്ടതു? ഒരു പ്രസിഡന്റ്‌ പട്ടം, ദുജൈയിലിലേ അക്രമങ്ങല്‍ ന്യായികരിക്കുന്നുണ്ടൊ?അയാള്‍ ഈ ദണ്ഡന അര്‍ഹിക്കുനുണ്ട്‌. പിന്നെ എന്തിനാണു അയാളുടെ വിധി ഇവിദെ തിരഞ്ഞെടുപ്പു വിഷയമാവുന്നതു. അയാളുടെ മതം ഇസ്ലാം ആയതുകൊണ്ടല്ലെ? രാഷ്ട്രീയക്കാരുടെ വോട്ട്ബാങ്ക്‌ കളിയുടെ രസകരമായ അങ്കം. ഇടതു ജയിച്ചാലും, വലതു ജയിച്ചാലും, സദ്ദാം തന്നെ വിജയി.പക്ഷെ അമേരിക്ക വിചരിക്കാതെ അയാള്‍ രക്ഷപെടില്ല. രക്ഷപെടുകയും ചെയ്യരുതു.പിന്വാതിലിലൂടെ ഈ ശിക്ഷ നടപ്പാക്കുന്ന അമേരിക്കക്കു ഇതിനു എത്രത്തൊളം യോഗ്യതയുണ്ടെന്നു വേറെ വിഷയം. അമേരിക്കന്‍ പോലീസീങ്ങിനെ എതിര്‍ക്കാനുള്ള കെല്‍പ്പൊന്നും ഇപ്പൊള്‍ നമ്മുക്കില്ല; മാത്രവുമല്ല, സദ്ദാംവാദികളായ നമ്മുടേ രാഷ്ട്രീയക്കാരക്കു അതില്‍ താല്‍പര്യമൊന്നുമില്ല താനും. ഇവിദെ കസേരമാത്രമാണു അന്തിമ വിധി.ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം ....