ശനിയാഴ്‌ച, ഡിസംബർ 16

ജയകൃഷ്ണനെ കൊന്നവരെ വിട്ടയച്ചു

ഇതു കേട്ടപ്പോള്‍ തൊട്ടു എന്റെ മനസ്സില്‍ അമ്പരന്നു നോക്കി നിക്കുന്ന കുഞ്ഞു കുട്ടികളുടെ മുഖങ്ങലാണ്‌. "ലയണ്‍" എന്ന സിനിമയില്‍, ഈ ദൃഷ്യം തെളിഞ്ഞപ്പൊള്‍ കണ്ടിരിക്കാന്‍ കഴിയാത എനിക്കു, തീരെ ഉല്‍കൊള്ളന്‍ പറ്റുന്നില്ല ഈ കോടതി വിധി.ജയകൃഷ്ണന്റെ മൊറാലിറ്റിയെ കുറിചു എനിക്കൊന്നും അറിയില്ല. കൊലപാതകം, രാഷ്ട്രീയം... ഇവയെകുറിചൊന്നും, എനിക്കു ചിന്തയില്ല... പക്ഷെ എനികുള്ളപോലത്തെ കുഞ്ഞു മക്കളുടെ മുമ്പില്‍ വെചു സരസ്വതിയുടെ ആലയം എന്നു വിശെഷിപ്പിക്കുന്ന, ക്ലാസ്രൂമില്‍ വെച്ചു അവരുടെ മാഷിന്റെ ചോര തെറുപിച്ച ആ ഹീനന്മാരക്കു വധശിക്ഷയെക്കാള്‍ ഭീകരമയ ഒരു ഭാവി കാതു നില്‍ക്കുന്നുണ്ടാവും എന്നു ഞാന്‍ സമാധാനിക്കാന്‍ ശ്രമിക്കുന്നു.

42 അഭിപ്രായങ്ങൾ:

ഷാനവാസ്‌ ഇലിപ്പക്കുളം പറഞ്ഞു...

പ്രിയ സുജയ ചേച്ചി,
തെളിവുകള്‍ മായ്ക്കാന്‍കഴിവുള്ള പോലീസും, രാഷ്ട്രീയ സ്വാധീനം എന്തിനും മറപിടിക്കുന്ന വ്യവസ്ഥിതിയും, പണമെറിഞ്ഞാല്‍ എത്രവലിയ ക്രിമിനലിനുവേണ്ടിയും ഹാജരാകുന്ന കഴിവുറ്റ വക്കീലന്മാരും, സംശയത്തിന്റെ വാള്‍മുന ജുഡീഷ്യറിക്കുനേരേ തിരിയുന്ന അവസ്ഥകൂടിയായപ്പോള്‍ തന്നെ എല്ലാം കഴിഞ്ഞു. കൂട്ടക്കൊലക്കേസിലെ പ്രതിക്ക്‌,ജയിലില്‍പോകുന്നതിന്റെ തൊട്ടുതലേന്നാള്‍വരെ രാജ്യംഭരിക്കുന്ന മന്ത്രിയായിരിക്കാനും കഴിയുന്ന രാജ്യത്ത്‌ ഇതും ഇതിലപ്പുറവും കേട്ടാലും, അത്ഭുതപ്പെടേണ്ട ആവശ്യം തന്നെയില്ല!

ഷാനവാസ്‌ ഇലിപ്പക്കുളം പറഞ്ഞു...

പ്രിയ സുജയ ചേച്ചി,
ജാതി, മത, വര്‍ഗ, രാഷ്ട്രീയ ഭേദമന്യെ,വിവിധ വിഷയങ്ങളില്‍ പ്രതികരിക്കാനുള്ളഒരിടം, ഇവിടെയും കാണാം:

താങ്കളെ എന്റെ ബ്ലോഗിലേക്ക്‌കൂടി സഹര്‍ഷം സ്വാഗതം ചെയ്യുന്നു!

http://keralasabdham.blogspot.com/

അജ്ഞാതന്‍ പറഞ്ഞു...

സുജയ പറഞ്ഞതുപോലെ എനിക്കും വലിയ കാര്യങ്ങള്‍ ഒന്നും അറിയില്ല. പക്ഷേ ഈ വാര്‍ത്ത വായിച്ചിട്ട് വല്ലാത്ത അമര്‍ഷം തോന്നി. തെറിച്ചു വീണ ചോര ആ കുഞ്ഞുങ്ങളുടെ മുഖത്തു നിന്ന് കഴുകി കളഞ്ഞു കാണും, പക്ഷേ അവരുടെ മനസ്സില്‍ നിന്ന് അത് ആര്‍ക്കു മായിക്കാന്‍ പറ്റും. അവര്‍ വളര്‍ന്നു വരുമ്പോള്‍ ക്രിമിനലുകള്‍ ആയാല്‍ ആര്‍ക്കു കുറ്റം പറയാന്‍ പറ്റും. കോടതി വിധിയില്‍ പറഞ്ഞതായി എഴുതിയിരിക്കുന്നത് - ഈ കൊലപാതകത്തില്‍ അസാധാരണമായി ഒന്നുമില്ല എന്ന്. എനിക്കു ഈ നീതിപീഠത്തോട് പുഛം തോന്നുന്നു. ധൈര്യപൂര്‍വ്വം കോടതിയില്‍ ഹാജരായി സാക്ഷിപറഞ്ഞ കുഞ്ഞുങ്ങളേയും അവരുടെ മാതാപിതാക്കളേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

മാര്‍ഗ്ഗമല്ല, ലക്ഷ്യമാണു പോലും പ്രധാനം!

അവന്മാരുടെ കാര്യം കട്ടപ്പുക,
ജയിലിലാണെങ്കില്‍ 10 വര്‍ഷമെങ്കിലും ജീവിക്കാമായിരുന്നു!

Radheyan പറഞ്ഞു...

വാളെടുത്തവന്‍ വാളാല്‍ അത് ജയകൃഷ്ണന്‍ ആയാലും ദിനേശനായാലും

ഡാലി പറഞ്ഞു...

രാധേയാ, അസ്സലായി! ഇന്നും ഒരു സി.പി.എം. കാരനെ വെട്ടി കൊന്നീട്ടുണ്ട്. നാളെ അവനെ വെട്ടിയനാകട്ടെ. പിന്നെന്തിനു സര്‍ക്കാര്‍?

സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ടു വെട്ടികൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍, അവരെ മഹാന്മരായ രാഷ്ട്രീയക്കാരാക്കി, അതിലും മഹാന്മാരായ രാഷ്ടീയക്കാര്‍ ആനയിച്ചതില്‍, ചങ്ക് തിങ്ങി പോയ, കണ്ണ് കലങ്ങി പോയ, ഒരു കക്ഷിരാഷ്ട്രീയവും മനസ്സിലാവാത്ത, പൊതുജന കഴുതയോട് ഒരു ഇടത്പക്ഷന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ നോക്കിയിരിക്കായിരുന്നു.

നാട്ടിലായിരുനെങ്കില്‍ ഇടതന്‍മാരോടൊ, സി.പി.എം കാരോട് തന്നെയോ നേരിട്ട് ചോദിക്കമായിരുന്നു. ഇതിവിടെ നാടിന്റെ സ്പന്ദനം അളക്കുന്നത് ബ്ലോഗിലൂടെയാണല്ലോ. ഏവൂരാന്റേയും, ഇടിവാളിന്റേയും പോസ്റ്റില്‍ ആരേയും കണ്ടില്ല. ഇവിടെ കണ്ടു. രാധേയനിലൂടെ ആ മഹത്തായ വാക്യങ്ങള്‍. വാളെടുത്തവന്‍ വാളാലെ.
രാധേയാ, ആ വാക്കുകള്‍ പറഞ്ഞ ആള്‍ അത് പറഞ്ഞത് വാള്‍ ഉറയിലിടാന്‍ വേണ്ടിയായിരുന്നു. അല്ലാതെ ഇതുപോലെ വെട്ടികൊല്ലയുണ്ടാക്കാനായിരുന്നില്ല.

സദ്ദാമിന്റേയും, അമേരിക്കയുടേയും, ഇസ്രായേലിന്റേയും പേരു പറഞ്ഞ് വാളെടുക്കുന്നവനെതിരെ ബാബറി മസ്ജിദ്ന്റേയും മറ്റും പേരില്‍ വാളെടുക്കുന്നവന്‍. ആഹാ! എന്റെ മണ്ണേ നിനക്ക് കണ്ണീര്‍പൂക്കള്‍.

myexperimentsandme പറഞ്ഞു...

“വാളെടുത്തവന്‍ വാളാല്‍”

അത് ജയകൃഷ്ണന്‍ മാസ്റ്ററില്‍ മാത്രമായി ഒതുക്കേണ്ട. ഗുജറാത്തിലും അയോദ്ധ്യയിലും കോയമ്പത്തൂരിലും, ബോംബെയിലും കാശ്‌മീരിലും ഇസ്രയേലിലും പാലസ്തീനിലും ഇറാക്കിലും... കൊന്നവനും കൊല്ലപ്പെട്ടവനുമുണ്ടല്ലോ ന്യായീകരണങ്ങള്‍.

ചാലക്കുടിയില്‍ സി.പി.എം കാരന്‍ കൊല്ലപ്പെട്ടത് കൊടുങ്ങല്ലൂരോ മറ്റോ ഉണ്ടായ പഴയ വെട്ടിന്റെയോ കുത്തിന്റെയോ പ്രതികാരമാണത്രേ. അതിനെ പൈശാചികമെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെ നമുക്ക് തിരുത്താം. അത് വെറും വാളെടുത്തവന്‍ വാളാല്‍; അത് ചാലക്കുടിക്കാരനാണെങ്കിലും കണ്ണൂര്‍ കാരനാണെങ്കിലും.

ചന്ത്രക്കാറന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ചന്ത്രക്കാറന്‍ പറഞ്ഞു...

"വക്കാരിമഷ്ടാ said...

“വാളെടുത്തവന്‍ വാളാല്‍”

അത് ജയകൃഷ്ണന്‍ മാസ്റ്ററില്‍ മാത്രമായി ഒതുക്കേണ്ട. ഗുജറാത്തിലും അയോദ്ധ്യയിലും കോയമ്പത്തൂരിലും, ബോംബെയിലും കാശ്‌മീരിലും ഇസ്രയേലിലും പാലസ്തീനിലും ഇറാക്കിലും... കൊന്നവനും കൊല്ലപ്പെട്ടവനുമുണ്ടല്ലോ ന്യായീകരണങ്ങള്‍."


ഇവിടെയൊക്കെ ചത്തവനാരാ, ഒറ്റ കൂട്ടര്‍! നരേന്ദ്രമോഡിയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ പന്നിയെപ്പോലെ പെറ്റുകൂട്ടി ടയറിനു പഞ്ചറൊട്ടിക്കുന്ന കടകളില്‍ അടിഞ്ഞുകൂടുന്നവറ്റകള്‍. അമ്മയെ (പശുവിനെ) അറുത്തുതിന്നുന്നവര്‍. ലോകം മുഴുവന്‍ ഭീകരവാദത്തിനു ചൂട്ടു പിടിക്കുന്നവര്‍. അവറ്റകളാണ്‌ എപ്പോഴും ആദ്യം വാളെടുത്തതെന്നും അതുകൊണ്ടാണ്‌ വാളാല്‍ അവസാനിക്കുന്നതെന്നും ആര്‍ക്കെങ്കിലും സംശയമുണ്ടോ അല്ലേ വക്കാരീ?

ഇനിയിപ്പോള്‍ ഇത്‌ നരേന്ദ്രമോഡി മലയാളം പഠിച്ച്‌ ബ്ലോഗെഴുത്തു തുടങ്ങിയതാവുമോ?

ഡാലി പറഞ്ഞു...

ചന്ത്രക്കാറര്‍, തെറ്റി പോയതാണോ?
വാളെടുത്തവന്‍ വാളാലെ എന്ന് പറഞ്ഞത് വക്കാരിയല്ല. അതിനും മുകളില്‍ പറഞ്ഞ രാധേയനാണ്.

ചാവുന്നവരെപ്പൊഴും ചന്ത്രക്കാറന്‍ പറഞ്ഞവരാണെന്ന് പൊതുജനം കരുതണമെന്നാണോ?
ചന്ത്രക്കാറന്റെ കമന്റില്‍ ഞാന്‍ ശക്തിയായി പ്രതിക്ഷേധിക്കുന്നു. ഇവിടെ ഇത് പറയാന്‍ എന്തു ന്യായം?

Unknown പറഞ്ഞു...

എനിയ്ക്കതല്ല സംശയം. സ്കൂളില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടി കൊല്ലുന്നത് അത്യപൂര്‍വമൊന്നുമല്ലെന്ന് പറഞ്ഞ കോടതി ഇനി അത്യപൂര്‍വ്വം എന്ന വിഭാഗത്തില്‍ പെടുത്തുന്ന കേസുകളുടെ കാര്യങ്ങള്‍ പത്രത്തില്‍ വായിക്കാനുള്ള കരുത്തെങ്കിലും കാണുമോ ജനങ്ങള്‍ക്ക് എന്നാ. അതോ ഇതൊക്കെ വെറും സാമ്പിള്‍ വെടിക്കെട്ട് മക്കളേ എന്നാവുമോ കോടതി ഉദ്ദേശിച്ചത്?

കോടതിയ്ക്ക് കുറച്ച് കൂടി നന്നായി ഈ വിഷയം കൈകാര്യം ചെയ്യാമായിരുന്നു എന്ന് തന്നെ ഞാനിപ്പൊഴും വിശ്വസിക്കുന്നു. ജെസീക്കാ ലാല്‍ കെസില്‍ കണ്ട ആര്‍ജ്ജവമെന്തേ ഇതില്‍ കണ്ടില്ല? അതില്‍ കേന്ദ്രത്തിലോ സംസ്ഥാനത്തിലോ ഭരിയ്ക്കുന്നവര്‍ക്ക് പൊള്ളൂന്ന തരത്തിലുള്ള കാര്യങ്ങളൊന്നുമില്ലല്ലോ അല്ലേ. അപ്പൊ അതില്‍ ഷൈന്‍ ചെയ്ത് ജനങ്ങളുടെ കൈയ്യടി വാങ്ങാം. ഇതില്‍ പറ്റില്ല. മനസ്സമാധാനമായി പെന്‍ഷന്‍ പറ്റണ്ടേ. :-(

ചന്ത്രക്കാറന്‍ പറഞ്ഞു...

രധേയനാണ്‌ പറഞ്ഞതെന്നറിയാം, അത്‌ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്ക്‌ ലളിതമായി വ്യാപിപ്പിച്ചതിനാണ്‌ എന്റെ കമന്റ്‌.

ഡാലി പറഞ്ഞു...

"സ്കൂളില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടി കൊല്ലുന്നത് അത്യപൂര്‍വമൊന്നുമല്ലെന്ന് പറഞ്ഞ കോടതി"

എന്റെ ദില്പാ, ഒരു ഗര്‍ഭിണിയുടെ വയര്‍ രണ്ടായി പിളര്‍ന്ന് ശൂലം കൊണ്ട് കുഞ്ഞിനെ കോര്‍ത്തെടുത്ത ആളുകളുടെ നാട്ടില്‍ ഇതെങ്ങനെ അത്യപൂര്‍വ കേസാവും?

ഡാലി പറഞ്ഞു...

ചന്ത്രക്കാറന്‍,
വക്കാരി വ്യാപിപ്പിച്ച സ്ഥലങ്ങള്‍ ഇങ്ങനെയാണ്. “അത് ജയകൃഷ്ണന്‍ മാസ്റ്ററില്‍ മാത്രമായി ഒതുക്കേണ്ട. ഗുജറാത്തിലും അയോദ്ധ്യയിലും കോയമ്പത്തൂരിലും, ബോംബെയിലും കാശ്‌മീരിലും ഇസ്രയേലിലും പാലസ്തീനിലും ഇറാക്കിലും... കൊന്നവനും കൊല്ലപ്പെട്ടവനുമുണ്ടല്ലോ ന്യായീകരണങ്ങള്‍.“

കക്ഷിരാഷ്ട്രീയമില്ലാത്ത എതൊരാള്‍ക്കും രാധേയന്റെ കമന്റ്”വാളെടുത്തവന്‍ വാളാല്‍ അത് ജയകൃഷ്ണന്‍ ആയാലും ദിനേശനായാലും“ കണ്ടാല്‍ അങ്ങിനെ യല്ലേ തോന്നാ? ഞാനും എഴുതിയിരുന്നു.

അതില്‍ ഈപറഞ്ഞ “നരേന്ദ്രമോഡിയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ പന്നിയെപ്പോലെ പെറ്റുകൂട്ടി ടയറിനു പഞ്ചറൊട്ടിക്കുന്ന കടകളില്‍ അടിഞ്ഞുകൂടുന്നവറ്റകള്‍. അമ്മയെ (പശുവിനെ) അറുത്തുതിന്നുന്നവര്‍. ലോകം മുഴുവന്‍ ഭീകരവാദത്തിനു ചൂട്ടു പിടിക്കുന്നവര്‍. അവറ്റകളാണ്‌ എപ്പോഴും ആദ്യം വാളെടുത്തതെന്നും അതുകൊണ്ടാണ്‌ വാളാല്‍ അവസാനിക്കുന്നതെന്നും ആര്‍ക്കെങ്കിലും സംശയമുണ്ടോ“
ആളുകള്‍ എവിടെ?
ചുരുങ്ങിയപക്ഷം ഇസ്രായേലില്‍ എങ്കിലും കൊല്ലപ്പെടുന്നവര്‍ അവരല്ലലോ?

Unknown പറഞ്ഞു...

ഡാലിച്ചേച്ചീ‍,
ഇതൊക്കെ മനുഷ്യരാശിയ്ക്കെതിരെയുള്ള കുറ്റങ്ങളല്ലേ? ഇതിനൊന്നും ഒരു ശിക്ഷയുമില്ലെങ്കില്‍ പിന്നെ എന്ത് നിയമം? എന്ത് കോടതി? ഈ കേസിന്റെ വിധി കാരണം കേരളത്തില്‍ വളരാന്‍ പോകുന്ന അക്രമ രാഷ്ട്രീയം തടയാന്‍ ഈ സുപ്രീം കോടതി സ്വമേധയാ ഭാവിയില്‍ കേരള സര്‍ക്കാറിനെതിരെ നടപടി ഫയലില്‍ സ്വീകരിക്കേണ്ടി വരും. അന്ന് ഉണരാന്‍ പോകുന്ന മനസാക്ഷിയും കോപ്പും ഇപ്പൊ എന്തേ കാണാത്തത്?

ഓടോ: ഇതൊക്കെ ഇവിടെ കെടന്ന് വായിട്ടലച്ചത് കൊണ്ട് എന്ത് കാര്യം? ഒക്കെ പ്രായത്തിന്റെ ചോരത്തിളപ്പാ. അഛന്‍ പറയാറുള്‍ലത് പോലെ വല്ല എക്സര്‍സൈസിങ് സൈക്കിളിലും കയറി അര മണിക്കൂര്‍ നിര്‍ത്താതെ ചവിട്ടിയാല്‍ മതി മാറിക്കിട്ടും. :-(

അതുല്യ പറഞ്ഞു...

ഇന്റെ ഡാലിയേ അത്യപൂര്‍വ്വം കേസൊക്കെ കേള്‍ക്കണെങ്കില്‍ എന്റെ കൂടെ അങ്ങട്‌ യു,പിയ്ക്‌ പോരെ.. അടുത്ത വക്കേഷനില്‍. മകനേ കെട്ടിയിട്ട്‌ അമ്മേനേ വരെ മകന്റെ മുമ്പിലു, യു.പി പോലീസ്‌ ബലാല്‍സംഗം ചെയ്തിട്ടുണ്ട്‌.

നമ്മടെ നാടല്ലേ ഭാരതം. ഇവിടെ മാത്രേയുള്ളൂ നിയമവും പിന്നെ അത്‌ ഒടിയ്കാനുള്ള വിദ്യയും. കൈയ്ക്‌ കൈയ്യെന്നും, കാലിനു കാലെന്നും ഒരു തെളിവുമില്ലാതെ, മൊഴിയും എടുക്കാതെ അങ്ങട്‌ കൊയ്യാന്‍ പ്രസിണ്ടണ്ടിനോട്‌ ഉത്തരവ്‌ എറക്കാന്‍ പറ. കുറെ പേരും ചാവും, എന്നാലും വേണ്ടില്ല, പത്ത്‌ അംബത്‌ കൊല്ലം കഴിയുമ്പോഴേങ്കിലും പിന്നെ ഒരു ജയരാജും സ്കൂളു മുറിയിലു വെട്ടേറ്റ്‌ വീഴില്ല.

ഒക്കേനും കഴിഞ്ഞ്‌ നമ്മളിവിടെ ഇങ്ങനെ ഇരുന്ന് എഴുതും, അത്‌ മാറ്റായിരുന്നു, ഇത്‌ തെറ്റായി, കേസ്‌ ശരിയ്കും പഠിച്ചില്ല, വക്കിലു പോരാ, ആദ്യം കൊടുത്ത റിപ്പോര്‍ട്ട്‌ മാറി. കഴിഞ്ഞു, നാലു ദിനം നമ്മളും, പത്രവും പറയും. ഇതിന്റെ ചൂടാറും മുമ്പ്‌ ഒരു കുംഭകോണ കേസുമായി ഒരു സഭയിലു കോളിളക്കം ഉണ്ടാവും, പിന്നെ അതിന്റെ പുറകേ പോകും മളോരു. രാഷ്ട്രീയം നിഘണ്ടുവില്‍ നിന്ന് മാറ്റേണ്ട സമയം അതിക്രമിച്ചിരിയ്കുന്നു. കുറെ മന്ത്രിമാരെ കണ്ടു എന്നതല്ലാതെ നമ്മള്‍ എന്ത്‌ കണ്ടു ഇത്‌ വരെ?

ചന്ത്രക്കാറന്‍ പറഞ്ഞു...

ഇസ്രയേലില്‍ ആരാ ഡാലീ ചാവുന്നത്‌? ഇസ്രായേല്‍ കൊല്ലുകയല്ലാതെ. അക്കണക്കിനാണെങ്കില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഇറാഖില്‍ മരിക്കുന്നില്ലേ?

ഡാലി പറഞ്ഞു...

ചന്ത്രക്കാറന്‍ തമാശ പറയുകയാണോ?
ചാവേര്‍ ബോബുകള്‍ പൊട്ടി മരിക്കുന്നത് പിന്നെ ആരാണ്?
യുദ്ധകാലത്ത് മരിച്ചത് പിന്നെ ആരാണ്?
ഒക്കെയും സിവിലിയന്‍സ് ആയിരുന്നു. അല്ലാതെ പട്ടാളക്കരല്ലാ.
ഇതിനൊക്കെ തിരിച്ചും ചെയ്യുന്നു എന്നത് പകല്‍ പോലെ നേര്.
എന്നാലും സിവിലിയന്‍സ് മരിച്ച് വീഴുന്നു എന്നതിനെതിരെ കണ്ണടയ്ക്കാന്‍ പറ്റോ?

ചന്ത്രക്കാറന്‍ പറഞ്ഞു...

"
ഡാലി said...

ചന്ത്രക്കാറന്‍ തമാശ പറയുകയാണോ?
ചാവേര്‍ ബോബുകള്‍ പൊട്ടി മരിക്കുന്നത് പിന്നെ ആരാണ്?
യുദ്ധകാലത്ത് മരിച്ചത് പിന്നെ ആരാണ്?
"

അതു കൊടുത്താല്‍ കൊല്ലത്തും കിട്ടുന്ന സാധനമാണ്‌ ഡാലീ. ജാലിയന്‍വാലാബാഗില്‍ കൂട്ടക്കൊല നടത്തിയ ജനറല്‍ ഓ ഡയറും പായക്കപ്പലിലോ പത്തേമാരിയിലോ മറ്റോ ഇംഗ്ലണ്ടിലെത്തി തൂപ്പ്പ്പുപണി ചെയ്തും കക്കൂസു വൃത്തിയാക്കിയും പതിമൂന്നുവര്‍ഷം ഡയറിനെ പിന്തുടര്‍ന്ന്‌ ഒടുവില്‍ മുന്നില്‍കിട്ടിയപ്പോള്‍ വെടിവച്ചുകൊന്ന ഉദ്ധംസിങ്ങും ഒറ്റ കാറ്റഗറിയാണോ? (ഇപ്പറഞ്ഞത്‌ ഇസ്രായേലിന്റെ കാര്യമാണ്‌, ജയകൃഷ്ണന്റെ വധവുമായി ഒരു ബന്ധവുമില്ല)

"ഒക്കെയും സിവിലിയന്‍സ് ആയിരുന്നു. അല്ലാതെ പട്ടാളക്കരല്ലാ"

ഇസ്രായേലില്‍ ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ സിവിലയനില്ല ഡാലീ, അവര്‍ മൊത്തത്തില്‍ അധിനിവേശജനതയാണ്‌. (ഇത്‌ വളരെ വിശാലമായ ഒരര്‍ത്ഥത്തില്‍ എടുക്കണമെന്നപേക്ഷ - അവരൊന്നും മനുഷ്യരല്ലെന്നും ജീവനു വിലയില്ലെന്നും ഞാന്‍ പറഞ്ഞില്ല.)

"ഇതിനൊക്കെ തിരിച്ചും ചെയ്യുന്നു എന്നത് പകല്‍ പോലെ നേര്."

ഓഹോ, പാലസ്തീനികളുടെ അക്രമത്തിന്‌ ഇസ്രായേലാണ്‌ തിരിച്ചു ചെയ്യുന്നതല്ലേ? നാല്‌ പൊട്ടത്തോക്കുകളും പ്രാകൃതമായ മറ്റു ചില ആയുധങ്ങളുമായി നിന്നുതിരിയാന്‍ കാല്‍ച്ചുവട്ടില്‍ മണ്ണുപോലുമില്ലാത്ത പാലതീനികളാണ്‌ അക്രമകാരികളെന്നും ഇസ്രായേല്‍ പ്രതിരോധിക്കുകയാണെന്നാണോ ഡാലി പറയുന്നത്‌?

സുജയ-Sujaya പറഞ്ഞു...

ജയകൃഷ്ണന്റെ വിധി വന്നപ്പോള്‍, ഞാനും എന്റെ സഹപ്രവര്‍ത്തകനും വാകുതര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. അദ്ദേഹം ഒരു സി.പി.എം. കാരണാണെ.

വേറെ പല കൊലകള്‍ക്കും ഉത്തരവാദി ആയ ജയകൃഷ്ണന്റെ കൊലയാളികളെ വിട്ടതില്‍ കുഴപ്പമില്ലെന്നു ഒരു ധ്വനി...

ആത്മാവു നഷ്ടപെട്ടവരാണൊ സി.പി.എം. കാര്‌?

എന്തെകിലും ആവട്ടെ - തള്ളെ തല്ലിയാലും രണ്ടു പക്ഷം എന്നതാണു ഈ കമന്റുകളില്‍ തെളിയുന്നതു. പിന്നെ ഒന്നും കൂടി, തര്‍ക്കങ്ങളില്‍ മതം തല പൊക്കിയ പോലെ...

എന്തൊ... മനസാക്ഷിക്കു പോലും രാഷ്ട്രീയമുള്ള കാലം, അല്ലെ, സഹൃദയരെ?

ഡാലി പറഞ്ഞു...

സുജയ,
ഒരു കമന്റ് കൂടെ ഓഫാണ് മാപ്പ്

ചന്ത്രക്കറാന്‍, ഇത്തവണ താങ്കള്‍ പറഞ്ഞതൊന്നും ഞാന്‍ പറഞ്ഞീട്ടില്ല. ഇസ്രായേലില്‍ ഇരുന്നു പാല്സ്തിനിലെ കഷ്ടപാട് എഴുതുന്ന ഒരാളാ‍ണ് ഞാന്‍.
അതൊന്നും ആരും വായിക്കില്ല. പോട്ടെ.
പിന്നെ ഇവരു മുഴുവന്‍ അധിനിവേശമെന്നൊക്കെ പറയാതെ ചന്ത്രക്കാറാ. അധിനിവേശക്കാരല്ലത്ത ഒരു പിടി ജൂതന്മാരും 20 ശതമാനം അറബികളും ഇവിടെയുണ്ട്. വസ്തുകള്‍ കണ്ടില്ലെന്ന് നടിക്കരുത്.

“ഇതിനൊക്കെ തിരിച്ചും ചെയ്യുന്നു എന്നത് പകല്‍ പോലെ നേര്.“
ഇതു ഞാന്‍ പറഞ്ഞത്, അവര്‍ എന്തെങ്കിലും ഒരിത്തിരി ചെയ്യുനെങ്കില്‍ അവര്‍ക്ക് അതിലേരെ തിരിച്ചു കിട്ടുന്നു എന്ന ധ്വനിയിലാണ്. അല്ലതെ ചന്ത്രക്കറാന്‍ പറഞ്ഞ അര്‍ഥത്തിലല്ല. ലബനോന്‍ യുദ്ദം ഉദാഹരണം.

ഞാന്‍ ഇസ്രായേല്‍ വക്താവന്നു തെറ്റിദ്ധരിക്ക‍ലെ പ്ലീസ്. എതിര്‍പ്പുകളാണ് 90% വും. എന്നാലും അതിനു വേണ്ടി വസ്തുതകള്‍ വളച്ചൊടിക്കാനവില്ല.
ഇസ്രായേല്‍ കാര്യം ചന്ത്രക്കറന്‍ എടുത്തിട്ടത് കൊണ്‍ന്റ് മാത്രമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്. എന്റെ ബ്ലോഗില്‍ ഞാന്‍ രാഷ്ട്രീയം എഴുതത്തത് ഒന്നും അറിയത്തതു കൊണ്ടല്ല. തല പെരുത്തീട്ടാണ്. പ്ലീസ് ഇവിടെ ജയകൃഷ്ണന്‍ വധം പറയുമ്പോഴും ഇസ്രായേലിനെ വഴിച്ചിഴച്ച് വിഷയത്തിന്ന്റ്റെ ഗതി മാറ്റല്ലേ.

myexperimentsandme പറഞ്ഞു...

ചന്ത്രക്കാറാ, ലളിതവല്‍ക്കരിച്ചത് ശരിയായില്ല അല്ലേ... അതുതന്നെയാണ് ഞാനും ഉദ്ദേശിച്ചത്.

ഇനി നമുക്ക് പതിവുപോലെ ഗുജറാത്തും ഇസ്രയേലും ഇറാഖുമൊക്കെ ചര്‍ച്ച ചെയ്യാം, “ജയകൃഷ്ണനെ കൊന്നവരെ വിട്ടയച്ചു” എന്ന പോസ്റ്റിനു കീഴിലും.

ഞാന്‍ ഗുജറാത്തും ഇറാഖും ഇസ്രയേലും കോയമ്പത്തൂരും കാശ്‌മീരുമൊക്കെ പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണെന്നും എന്തിന്റെ മറുപടി ആയിരുന്നു ആ കമന്റ് എന്നും ചന്ത്രക്കാറനെ മനസ്സിലാക്കിക്കാന്‍ പറ്റിയില്ലെങ്കില്‍ കുഴപ്പം എന്റേതും കൂടി. അതില്‍ ചില കൂട്ടങ്ങളെയും വിഭാഗങ്ങളെയും മാത്രം മരിച്ചവരായി ചന്ത്രക്കാറന്‍ കണ്ടെങ്കില്‍ നമുക്ക് കാണേണ്ടത് നമ്മള്‍ നോക്കുന്നു, നമ്മള്‍ കാണുന്നു-അത്രതന്നെ.

ജയകൃഷ്ണന്‍ മാസ്റ്ററുടെ വധം ഒരു വര്‍ഗ്ഗീയതയുടെയും പേരിലല്ലായിരുന്നു. വര്‍ഗ്ഗീയതയും വര്‍ഗ്ഗീയ കൊലപാതകങ്ങളും ഇവിടെ ചര്‍ച്ചാവിഷയമേ അല്ലായിരുന്നു. പക്ഷേ ആ വധത്തെപ്പറ്റിയുള്ള ചര്‍ച്ചയിലും ഗുജറാത്തെന്നും ഇസ്രയേലെന്നുമുള്ള വാക്കുകള്‍ കണ്ടപ്പോള്‍ തന്നെ നരേന്ദ്രമോഡിയെയും മുസ്ലീങ്ങളെയും എടുത്തിടുകയും നരേന്ദ്രമോഡി മലയാളത്തില്‍ ബ്ലോഗെഴുത്ത് തുടങ്ങുകയും ചെയ്തോ എന്നാശ്ചര്യപ്പെടുകയുമൊക്കെ ചെയ്യണമെങ്കില്‍...

ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നവരെ വിട്ടയച്ചു എന്ന കാര്യം അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്ക് പറ്റില്ല അല്ലേ.

സുജയാ, മാപ്പ്. ഇസ്രയേല്‍ എന്നും ഗുജറാത്ത് എന്നുമുള്ള വാക്കുകള്‍ എടുത്തിട്ടത് ഞാന്‍. പക്ഷേ അതിന് ഇങ്ങിനെയുള്ള വ്യാഖ്യാനങ്ങളുണ്ടാവുമെന്നും ചര്‍ച്ച വഴി തെറ്റുമെന്നും സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല.

ദയവായി നമുക്ക് ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നവരെ വിട്ടയച്ച കാര്യം, അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ചര്‍ച്ച ചെയ്യാം-ഇവിടെയെങ്കിലും.

krish | കൃഷ് പറഞ്ഞു...

അപ്പോള്‍ പട്ടാപ്പകല്‍ സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ട്‌ വെട്ടി കൊന്നവരെ കോടതി കുറ്റവിമുക്തമാക്കിയിട്ടും നമ്മുടെ സര്‍ക്കാര്‍ ഇതുവരെ അവര്‍ക്ക്‌ പട്ടും പൊന്നാടയും, ഉന്നത സ്ഥാനമാനങ്ങളും നല്‍കി ആദരിച്ചില്ലേ.. അയ്യോ കഷ്ടമായി.

കൃഷ്‌ | krish

myexperimentsandme പറഞ്ഞു...

ആദരിച്ചല്ലോ കൃഷേ. ഇനിയും ആദരിക്കും. ഇവരില്‍ ഒരു ഭാവി മുഖ്യമന്ത്രിയെ ഇപ്പോള്‍ തന്നെ നോക്കിവെച്ചോ. അമ്പത് കൊല്ലം കഴിയുമ്പോള്‍ ഈ കൊലപാതകമൊക്കെ ചരിത്രമാകുമ്പോള്‍ ഇവരൊക്കെ ധീരയോദ്ധാക്കളാകും. കാരണം ചരിത്രം എപ്പോഴും അങ്ങിനെയാണല്ലോ.

ഇനിയെങ്കിലും കോടതിവിധികളെ ഭരണകൂടം സ്വാധീനിക്കുന്നതിനെതിരെ മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയെങ്കിലും രോഷം കൊള്ളില്ല എന്ന് വിശ്വസിക്കാം.

ദില്ലബ്ബൂ, കോടതി അത്യപൂര്‍വ്വമാണെന്ന് കാണണമെങ്കില്‍ അത്യപൂര്‍വ്വമാണെന്ന രീതിയില്‍ വാദിക്കണം. പക്ഷേ പബ്ലിക് പ്രോസിക്യൂട്ടര്‍ ആദ്യം തന്നെ കൈകഴുകിയത് കാരണം അതില്‍ ആശ്ചര്യപ്പെടുകയാണ് കോടതി ചെയ്തത്. പക്ഷേ ഒരു പുനര്‍ വിചാരണയ്ക്കോ മറ്റോ കോടതിയ്ക്ക് പറയാമായിരുന്നു എന്ന് തോന്നുന്നു (അതിന് വകുപ്പുണ്ടെങ്കില്‍).

എങ്കിലും ഇക്കാര്യത്തില്‍ കോടതി ചീത്ത കേള്‍ക്കുന്നത് സി.പി.എമ്മിനും താത്പര്യമുള്ള കാര്യമായിരിക്കും. കാരണം ശ്രദ്ധ അങ്ങിനെതന്നെ മാറ്റാമല്ലോ.

ഷാനവാസ്‌ ഇലിപ്പക്കുളം പറഞ്ഞു...

എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളുടെ മുന്നില്‍ട്ട്‌ മൃഗീയ മായി അരും കൊലചെയ്ത വരുടേയോ, കൊലചെയ്യപ്പെട്ടവന്റെയോ രാഷ്ട്രീയം നമുക്കൊരുനിമിഷത്തേക്ക്‌ മറക്കാം, പകരം,ഇത്‌ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമല്ലാത്ത ഒരു കേസായി, കുരുടന്‍ ആനയെ ക്കണ്ടമാതിരി, നാളത്തേക്കുള്ള ഒരു തലമുറ,മനുഷ്യ ചോരയുടേയും,കണ്മുന്നിലെ അതി ഭീകരമായ( ഒരു ഉറുമ്പിന്റെയോ,കോഴിയുടേയൊ അല്ല) ഒരു മനുഷ്യ ക്കുരുതിക്ക്‌ ദൃക്‌സാക്ഷികളാകേണ്ടിവന്ന, അവരുടെ മാനസികാരോഗ്യം പാടേ തെറ്റി നാളെ കൊലപാതകം ഒരുനിസ്സാര കാര്യമെണെന്ന രീതിയില്‍ അവര്‍ചിന്തിക്കാന്‍ പോലും കാരണമായേക്കാവുന്ന ഒരുപ്രശ്നം,വളെരെ നിസ്സംഗതെയോടെ കൈകാര്യം ചെയ്ത രാജ്യത്തെ പരമോന്നത കോടതി നടത്തിയ നിരീക്ഷണം, അരുംകൊലയേക്കാള്‍ നാണംകെട്ടതായിപ്പോയി! സോറനും,പപ്പുയാദവും, ലാലുവും, സിദ്ദുവും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജനപ്രതിനിധികളും ഭരിക്കുന്ന രാജ്യത്തെ കോടതിയും, 'തിന്നുന്ന മന്ത്രി' യാകാതെ തരമില്ലല്ലോ? കുറുക്കാനുതുല്യ പറഞ്ഞ 'യു.പി മോഡല്‍'സംഭവങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്‌ കൂടി കോടതി 'അത്യപൂര്‍വ്വത' യുടേതായി പുറത്തിറക്കിയാല്‍,അവയ്ക്ക്‌ പകരം മറ്റുവല്ലസവിധാനങ്ങളെ ക്കുറിച്ച്‌(ക്ലാസ്‌മുറിയോ,പൊതുകക്കൂസോ മറ്റോ), ഒരു വക്കീലിന്റെയും സഹായമില്ലതെ തന്നെ കൃത്യത്തിനുമുന്‍പുതന്നെ ആലോചിച്ചുറപ്പിച്ചാല്‍, നിസ്സാരമായി 'പരമാവധി'ശിക്ഷയില്‍ നിന്നും, പരമോന്നതകോടതിയിലൂടെയെങ്കിലും ഊരിപ്പോരാം എന്ന സന്ദേശം കൊടുക്കനെങ്കിലും ഈ വിധി കൊണ്ടു കഴിഞ്ഞതെത്രയായാലും, 'നിയമവാഴ്ച' യുടെ നേട്ടം തന്നെ!

myexperimentsandme പറഞ്ഞു...

ഇവിടെയും എന്തോ കോടതിയെ പഴിക്കാന്‍ തോന്നുന്നില്ല. ഇതിനെപ്പറ്റി അറിയാവുന്ന നമുക്ക് ഇത് അത്യപൂര്‍വ്വമായ കേസായിരുന്നു. കേരളത്തില്‍ തന്നെയുള്ള രണ്ട് കോടതികള്‍ക്കും ഇത് അത്യപൂര്‍വ്വ കേസായിരുന്നു. ആ ഒരു ചിന്ത സുപ്രീം കോടതിയ്ക്കും വരണമെങ്കില്‍ ആ രീതിയില്‍ വാദിക്കണമായിരുന്നു. എതിര്‍പക്ഷത്ത് പാര്‍ട്ടി കൊണ്ടുവന്നത് രാം ജത്‌മലാനി പോലുള്ള അഭിഭാഷകനെയാണ്. വാദിഭാഗത്തോ, സര്‍ക്കാരിന്റെ മനമറിഞ്ഞ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറും.

എന്റെ നോട്ടത്തില്‍ പൂര്‍ണ്ണ ഉത്തരവാദി സര്‍ക്കാര്‍ തന്നെ.

ദേവന്‍ പറഞ്ഞു...

വക്കാരി, ഡാലി,
മദാമ്മ വധു വലിച്ചിഴച്ചുകൊണ്ടു നടക്കുന്ന തട്ടന്‍ പോലെ പിന്നില്‍ കുറ്റകൃത്യങ്ങളുടെ ട്രെയിനും മുന്നില്‍ ഗണ്‍ മാനുമായി ഒരുത്തന്‍ പ്രാഥമിക വിദ്യാഭ്യാസം കൊടുക്കാന്‍ സ്കൂളില്‍ വന്നിരുന്നത്‌ തെറ്റ്‌. അവനെ കുട്ടികളുടെ മുന്നിലിട്ട്‌ കശാപ്പു ചെയ്തത്‌ കൂടുതല്‍ വലിയ തെറ്റ്‌. കുറ്റാരോപിതരെ നിയമവ്യവസ്ഥക്കും പുറത്തെത്തിച്ച്‌ പാര്‍ട്ടിതലത്തില്‍ "മാതൃകാപരമായി" ശിക്ഷിക്കാനാവണം ഭാരതീയ ജനങ്ങളുടെ പാര്‍ട്ടി ചെയ്യുന്നത്‌. അത്‌ ഇനിയും വലിയ തെറ്റ്‌.കൊലചെയ്തെന്ന് ആരോപിക്കപ്പെട്ടവന്റെ മയ്യപ്പെട്ടിയില്‍ പതാക പുതപ്പിച്ച്‌ ബന്ദ്‌ നടത്താനുള്ള തയ്യാറെടുപ്പായിരിക്കാം അവന്‌ ഇന്നു രക്തഹാരം അണിയിച്ചവര്‍ നടത്തിയത്‌. അത്‌ അതിലും വലിയ പാതകം.

വാളിന്റെ കണക്കിലൂടെ രാധേയന്‍ പറഞ്ഞത്‌ ഇത്രേയുള്ളെന്നാണ്‌ എനിക്കു വായിച്ചിട്ടു തോന്നിയത്‌.[ജയകൃഷ്ണനെ ഇസ്രയേലിലും ഗ്വാട്ടിമാലയിലും എത്തിച്ചത്‌ എന്തിനെന്ന് എനിക്ക്‌ മനസ്സിലായില്ല.]

myexperimentsandme പറഞ്ഞു...

രണ്ട് കോടതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച ആള്‍ക്കാരെ പ്രോസിക്യൂഷനെയും കോടതിയെയും നോക്കുകുത്തികളാക്കി മൂന്നാം കോടതിയില്‍ നിന്ന് പുറത്തിറക്കിയ തെറ്റോ ദേവേട്ടാ?

പിന്നില്‍ കുറ്റകൃത്യങ്ങളുടെ ട്രെയിനും മുന്നില്‍ ഗണ്‍ മാനുമായി ഒരുത്തന്‍ പ്രാഥമിക വിദ്യാഭ്യാസം കൊടുക്കാന്‍ സ്കൂളില്‍ വന്നിരുന്ന തെറ്റ് എത്രയും പെട്ടെന്ന് തിരുത്തിയതായിരിക്കും കുട്ടികളുടെ മുന്നിലിട്ട് തന്നെ അവരുടെ അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്തുക വഴി ചെയ്‌തത്. ആ കുട്ടികള്‍ക്ക് നല്ലൊരു ഗുണപാഠവുമായി-വാളെടുത്തവന്‍ വാളാലെ. കുട്ടികളെ, നിങ്ങളുടെ അദ്ധ്യാപകന്‍ ഒരു കൊലയാളിയാണ്. അയാള്‍ നിങ്ങളെ പഠിപ്പിക്കാന്‍ യോഗ്യനല്ല. അതുകൊണ്ട് അയാളെ ഞങ്ങളിതാ കുത്തിമലര്‍ത്തുന്നു. ഇതുകൊണ്ട് നിങ്ങള്‍ പഠിക്കേണ്ട പാഠം, വാളെടുത്തവന്‍ വാളാലെ.

ദേവേട്ടന്‍ പറഞ്ഞ കാര്യങ്ങളൊക്കെ മൂന്നു കോടതികളിലും ധൈര്യപൂര്‍വ്വം സാക്ഷി പറഞ്ഞ ആ കുട്ടികളോട് പറഞ്ഞാല്‍ അവരുടെ പ്രതികരണമെന്താവുമെന്ന് ഒന്നാലോചിച്ചുപോയി. അവര്‍ക്കറിയാമോ എന്നറിയില്ല, അവരുടെ അദ്ധ്യാപകന്റെ ക്രിമിനല്‍ പശ്ചാത്തലം. ഏതെങ്കിലും കോടതിയില്‍ അവരുടെ അദ്ധ്യാപകന്‍ ക്ലാസ്സില്‍ ക്രിമിനല്‍ ആയിരുന്നു എന്ന് അവരിലാരെങ്കിലും പറഞ്ഞിരുന്നോ എന്നുമറിയില്ല. പക്ഷേ അവര്‍ക്കറിയാവുന്ന കാര്യം ഒരു കൂട്ടം ആള്‍ക്കാര്‍ ഉച്ചകഴിഞ്ഞ് കണക്ക് പഠിപ്പിക്കുകയായിരുന്ന അവരുടെ അദ്ധ്യാപകനെ വെട്ടിക്കൊന്നു എന്നതാണ്. എത്രമാത്രം ഈ വാളെടുത്തവന്‍ വാളാലെ എന്ന തിയറി അവര്‍ ഉള്‍ക്കൊള്ളും എന്നറിയില്ല.

എന്തായാലും ഇന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട് ആശുപത്രിയില്‍ പോലും കയറി ആള്‍ക്കാരെ കൊല്ലുന്ന സംസ്കാരമാണ് ആറെസ്സെസ്സിനെന്ന്. ക്ലാസ്സ് മുറിയില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വാളെടുത്തവന്‍ വാളാലെ തിയറിയില്‍ വെട്ടിക്കൊല്ലുന്ന പാര്‍ട്ടിയുടെ നേതാവിന്റെ വായില്‍‌നിന്ന് തന്നെ അങ്ങിനെ കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സുഖം. അദ്ദേഹത്തോടും പറയാം, ഇത് വെറും വാളെടുത്തവന്‍ വാളാലെ. നാളെ വേറൊരുത്തന്‍ കൊല്ലപ്പെടും-അതും വാളെടുത്തവന്‍ വാളാലെ. മറ്റെന്നാള്‍ പകരമൊരാള്‍. അപ്പോഴും വാളെടുത്തവന്‍ വാളാലെ. അതിനു ശേഷം ചിലപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍-അപ്പോഴും വാളെടുത്തവന്‍ വാളാലെ.

ലോകചരിത്രത്തിലെ ഇതുപോലത്തെ പല കൊലപാതകങ്ങള്‍ക്കും ഈ വാളെടുത്തവന്‍ വാളാലെ തിയറി ബാധകമായിരിക്കുമെന്നാണ് തോന്നുന്നത്.

ദേവന്‍ പറഞ്ഞു...

എന്റെ മാഷു വരുമ്പോള്‍ മാത്രമെന്ത്‌ മുന്നില്‍ തോക്കു പിടിച്ച പോലീസുകാരനെന്ന് ഒരിക്കലെങ്കിലും ആ കുട്ടികള്‍ ചിന്തിച്ചിരിക്കില്ലെന്നാണോ വക്കാരീ?
അതു പോട്ടെ, ആരുടെ തെറ്റെന്ന് കണ്ടെത്തിയതൊന്നുമല്ല, വെറുതേ ചിന്തിച്ചതാണ്‌.

നീതി, ന്യായം, നിയമം ഇതു മൂന്നും എല്ലായ്പ്പോഴും ഒന്നല്ല.

കോടതിക്ക്‌ നിയമമേ നടപ്പിലാക്കാന്‍ കഴിയൂ, ന്യായം നിലനിര്‍ത്തേണ്ടത്‌ സമൂഹമാണ്‌. നമ്മള്‍ക്ക്‌ ന്യായാന്യായങ്ങള്‍ നിലനിര്‍ത്താല്‍ കെല്‍പ്പില്ല, താല്‍പ്പര്യവും. ഇന്നിന്റെ സെന്‍സേഷന്‍ മരിച്ചുപോയ ജയകൃഷ്ണന്‍. നാളെ മറ്റൊരാളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അയാളെ സമൂഹം മറന്നുപോകും.

നീതി ധര്‍മ്മമാണ്‌. അത്‌ സ്വയം സ്ഥാപിക്കുകയും തകര്‍ക്കുകയും ചെയ്തുകൊണ്ടേയിരിക്കും ചാക്രിക ചലനങ്ങളിലൂടെ. ശവമായി, അതിന്റെ പേരില്‍ വിരല്‍ ചൂണ്ടിക്കളിക്കുന്ന നേതാവായി, അയാളുടെ കസേര മറിക്കുന്ന പിണിയാളായി, അവനെ തെരുവിലാക്കുന്ന വിധിയായി..

വാളുകളുടെ കണക്കു തീര്‍ക്കല്‍ എന്നുമുണ്ടായിരുന്നു നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഇന്നു കാണുന്ന സെന്‍സേഷന്‍ രാഷ്ട്രീയത്തിലും പണ്ടേതോ കാലത്തുണ്ടായിരുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിലും, വസന്തത്തിന്റെ ശംഖനാദം മുഴക്കിയ സ്വപ്നഭൂവിന്റെ രാഷ്ട്രീയത്തിലുമെല്ലാം വാളുകളുടെ അലകുകള്‍ മിന്നാത കാലം നമുക്കറിയില്ല.

myexperimentsandme പറഞ്ഞു...

അപ്പോള്‍ അത് റിലേറ്റീവാകും എന്ന് തോന്നുന്നു ദേവേട്ടാ.

എന്റെ മാഷ് വരുമ്പോള്‍ മാത്രം എന്തേ തോക്കെന്ന ചിന്തയാണോ എന്റെ മാഷിനെ എന്തേ ഇവര്‍ വെട്ടിക്കൊന്നു എന്ന ചിന്തയാണോ അവരുടെ മനസ്സിനെ കൂടുതല്‍ ബാധിക്കുന്നതെന്ന ചോദ്യമാവും അവിടെ എന്ന് തോന്നുന്നു.

തോക്കുപിടിച്ച മാഷിനെ ഞങ്ങള്‍ക്ക് വേണ്ട എന്ന് ആ കുട്ടികള്‍ പറഞ്ഞോ എന്നോ തോക്കിന്‍‌മുനയില്‍ നിര്‍ത്തി ആരും ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട എന്ന് മാതാപിതാള്‍ പറഞ്ഞിട്ടുണ്ടോ എന്നുമറിയില്ല.

പക്ഷേ തോക്കിന്‍‌കാവലില്‍ ഒരു അദ്ധ്യാപകന്‍ സ്കൂളില്‍ പഠിപ്പിക്കുന്നു എന്നത് (അതിന്റെ പശ്ചാത്തലം എന്തായാലും) ആ അദ്ധ്യാപകനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാനുള്ള ന്യായമായി (അതല്ല ന്യായം എന്നറിയാം) കാണാന്‍ കഴിയുന്നില്ല.

വെറുമൊരു വാദത്തിനുവേണ്ടി: വാളെടുത്തവന്‍ വാളാലെയെങ്കില്‍ അങ്ങിനെ. പക്ഷേ ആ വാദം എല്ലായിടത്തും വേണം എന്ന് മാത്രം. ജയകൃഷ്ണന്‍ മാഷിനെ കൊല്ലാന്‍ വാളെടുത്തവന്‍ വാളാലെ എന്ന വാദവും ചാലക്കുടിയില്‍ ആശുപത്രിക്കിടക്കയില്‍ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ അത് പൈശാചികവും എന്ന് ഒരേ കൂട്ടര്‍ തന്നെ പറയുമ്പോള്‍ അതില്‍ എന്തോ ഒരു ചേര്‍ച്ചക്കുറവ് (പറയാന്‍ വേണ്ടി മാത്രം പറഞ്ഞത്).

ദേവന്‍ പറഞ്ഞു...

ഓരോ പടിയിലും ഇതെല്ലാം കൂടുതല്‍ വലിയ തെറ്റിലേക്ക്‌ നീങ്ങുന്നു എന്ന് ആദ്യത്തെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞത്‌ അതല്ലേ.
ആദ്യതെറ്റിനെ തിരുത്തുന്ന വലിയ തെറ്റ്‌, അതിനെ തിരുത്തുന്ന കൂടുതല്‍ വലിയ തെറ്റ്‌, ഇനി കൊന്നവനോടുള്ള പ്രതികാരമായി വേറാരെങ്കിലും മരിക്കുമ്പോള്‍ പിന്നെയും വലുത്‌. അവന്റെ രക്തസാക്ഷി ദിനത്തില്‍ ആശുപത്രിയില്‍ പോകുന്ന വയസ്സന്‍ കല്ലേറേില്‍ മരിക്കുമ്പോള്‍ പിന്നെയും തെറ്റു വലുതാകുന്നു.

ആരു കൊടുക്കും ഇവര്‍ക്കെല്ലാം നീതി? എതോ നാട്ടിലിരുന്ന് എന്തോ ചിന്തിക്കുന്ന നമ്മളോ?

ദേവന്‍ പറഞ്ഞു...

പിണറായി ചാലക്കുടിയിലും ശ്രീധരന്‍ പിള്ള കണ്ണൂരിലും ചെന്നു പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറേയില്ല വക്കാരീ. അതിലെ അര്‍ത്ഥമില്ലായ്മ ഞാന്‍ കണ്മുന്നില്‍ കാണുന്നുണ്ട്‌, ഒന്നുമറിയാതെ പുസ്തകമെടുത്തു പോയ മകനെ അവന്‍ കണ്ടു പരിചയമല്ലാതെ മറ്റൊരടുപ്പവുമില്ലാത്ത പതാക പുതപ്പിച്ച്‌ തിരിച്ചു കൊണ്ടുവന്നവര്‍ ഇമ്മാതിരി വാചകങ്ങള്‍ ഒരമ്മയോട്‌ പറയുന്നത്‌ ഞാനൊരിക്കല്‍ കേട്ടതാണ്‌. പിന്നെയാരും ആ വഴി ഒന്നു കയറിയിട്ടുകൂടിയില്ല.

myexperimentsandme പറഞ്ഞു...

നീതി കൊടുക്കേണ്ടത് സര്‍ക്കാരാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ആ സര്‍ക്കാരാണ് ഇപ്പോള്‍ ഈ പണി കാണിച്ചത്. അതാണ് പേടിപ്പെടുത്തുന്നതും.

വെട്ടിക്കൊന്നാലും ഊരിക്കൊണ്ടുപോന്നോളാം എന്ന ലൈസന്‍സ് സര്‍ക്കാരില്‍ നിന്നും ഇന്ന് രാഷ്ട്രീയക്കൊലയാളികള്‍ക്ക് കിട്ടി. ഇന്നലെ പെണ്‍‌വാണിഭം നടത്തിയാലും ഊരിക്കൊണ്ടുപോന്നോളാം എന്ന ലൈസന്‍സ് സര്‍ക്കാരില്‍ നിന്ന് വാണിഭക്കാര്‍ക്കും കിട്ടിയിരുന്നു. നാളെ, നീ ആരെയെങ്കിലും കൊള്ളയടിച്ചോ ഊരിക്കൊണ്ട് പോന്നോളാം എന്ന ലൈസന്‍സ് ആയിരിക്കും. മറ്റെന്നാള്‍, നാടിനൊരു ഭാഗം മൊത്തം കത്തിച്ചോ ഊരിക്കൊള്ളാം എന്ന ലൈസന്‍സ് ആയിരിക്കും.

അതാണ് പേടിപ്പെടുത്തുന്നത്.

ഈ പ്രവണത ഇവിടെവെച്ച് തന്നെ അവസാനിച്ചില്ലെങ്കില്‍ ഇതൊക്കെയായിരിക്കും ഫലം. അതാണ് ഇത് ഇതില്‍ തന്നെ കേന്ദ്രീകരിച്ചുകൊണ്ട് ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത എന്നാണ് എനിക്ക് തോന്നുന്നത്. ഒരു രാഷ്ട്രീയ കൊലപാതകമെന്നതിനുപരി കുട്ടികളുടെ കണ്‍‌മുന്നിലിട്ട് ഒരു അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയതിനെ ആ അദ്ധ്യാപകന്‍ കുറ്റവാളിയായിരുന്നെന്നോ അദ്ദേഹം കൊല്ലപ്പെടേണ്ടവനായിരുന്നെന്നോ, കൊലപാതകിയായ ആള്‍ പോലീസ് പിന്തുണയോടുകൂടി ക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോകാന്‍ പാടില്ലായിരുന്നു എന്നൊക്കെയുള്ള വാദങ്ങള്‍ എന്തോ അങ്ങ് അംഗീകരിക്കാന്‍ തോന്നുന്നില്ല. നാട്ടില്‍ ആകപ്പാടെ നടന്ന ഒരൊറ്റ രാഷ്ട്രീയ കൊലപാതകമല്ലല്ലോ ഇത്.

അതുപോലെതന്നെ സര്‍ക്കാര്‍ തന്നെ കുറ്റവാളികളെ, അതും രണ്ട് കോടതികള്‍ വധശിക്ഷയ്ക്ക് വിധിച്ചവരെ, പുറത്തിറക്കുക എന്നുള്ള കാര്യവും എന്തോ, മറ്റൊരു നാട്ടുകാര്യം എന്ന രീതിയില്‍ അങ്ങ് തള്ളാന്‍ തോന്നുന്നില്ല- അവരെ മാലയിട്ട് സ്വീകരിച്ചാനായിച്ച പാര്‍ട്ടിയുടെ അധഃപതനം പോട്ടെ എന്ന് കരുതിയാലും.

ഈ കൊലയ്ക്കും ഇന്നലത്തെ വിധിക്കും, അതില്‍ പാര്‍ട്ടിയുടെ പങ്കിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു. സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ടായാലും വേണ്ടില്ല, അവനെയങ്ങ് കൊന്നേര് എന്ന ഓര്‍ഡര്‍ കൊടുക്കുകയും എന്ത് വിലകൊടുത്തും ഏത് മാര്‍ഗ്ഗത്തില്‍ കൂടിയും കൊന്നവരെ പുറത്തിറക്കുകയും ചെയ്യുന്ന പാര്‍ട്ടിയൊക്കെ പ്രത്യയശാസ്ത്രത്തിനുവേണ്ടി ഏതറ്റം വരെ പോകുമെന്ന കാര്യം ഭയപ്പെടുത്തുന്നു (നമ്മുടെ നാട്ടിലെ കാര്യം-ഉഗാണ്ടയില്‍ സംഗതികള്‍ ഇതിലപ്പുറമാണെന്ന കാര്യം സമ്മതിക്കുന്നു :)).

അജ്ഞാതന്‍ പറഞ്ഞു...

Sorry for typing in English. In my office it is not allowed to install third-party applications. :(

Enikku prathyekichu oru partyodum anubhaava illa... nalllathu aaru cheyyunno avare appreciate cheyyanam avare bharikkan anuvadhikkanam... allathe kanda ***ujaaala*** kale pidichiruthiyal ithu thanne anubhvam...
We've a CM and he has not control over any of the resources out there. He’s sitting in that seat just for the sake of name and to avoid issues.
Party meeting il cheri thirinju dialog adikkanallathe ivide vallathum nadakkunnundo? onnum illa...

Jayakrishnan vadha case ingane aayathil valare vishamam undu.. oruthan ozhichu matuulla ellavarem vittayachu. Ivar naale orale vetti konnal enthayirikum? Aarelum chodikkumo? Illa… nothing will happen…

Prathi paksham ennoru team irikkunundu… oru chukkinum chunnambinum koollatha unnakkan maru… aake paade Ramesh chennithala undu dialog adikkan aayittu.. ayalum ippol ellam nirthi vachirikkuvanu…

Pichu pillarude munnil vachu vettikonnathu aarkengilum sahikkan pattumo? What will be the mind state of those children? Some of them will try to do like that… some of them will be shocked. Naale ivar enthu kandayirikkum valarunathu? Aaravanam ennu vicharam? Kurachu mosha pette background il ninnum varunna kuttikal vazhi thetti povan oru incident mathram mathi… oru trigger mathram mathi…

I’ve one friend at Thrissur. He’s just 23-24 and was not bright at school… but he’s a local gunda at Thrissur… the trigeer for his ‘career’ was simple…
One day they went to a pooram and avide adi undayi… chullan nalla form aayirunnu.. 2-3 pere adichittu… in the small age… adi kittiyavar adutha paripadikku paka pokki.. thirichu kitti.. ithu ingane thudarnnu.. last ippol avan ariyappedunna oru local gunda aaanu…

Ee jaya Krishnan maashe veti konnavane okke njan aaanu Judgy engiil surely avarude avasanathe vettayirikkum ithu…

I respecting one person in Kerala… I don’t know him. He’s the father of a school girl(I think her name is Krishna) who brutally raped and killed 4-5 years ago… the man waited for the killer to come out of the prison and shot down him on the first see… makale konnavanodu oru achante prathikaram.. the person is in Jail now… but poulli cheythathu valiyoru karaym aanu.. oru achan aanennu ayal theliyichu... naale ivan purathirangi vere oru penkuttiye pichi cheenthilla ennu aarkanu urappu?

Nammude naatil pepattikale kallenrinjum vedi vachum kollarille…. Athu pole kollanam ee pe pidicha pattikale….

ദിവാസ്വപ്നം പറഞ്ഞു...

ശരത്, ഒരു ചെറിയ റിക്വസ്റ്റ് ;

മലയാളം ഇല്ലാത്തപ്പോള്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തോളൂ, പക്ഷേ, ദയവു ചെയ്ത് മംഗ്ലീഷ് ഉപയോഗിക്കരുത്. (റിക്വസ്റ്റാണ്) മംഗ്ലീഷിലെഴുതിയത് വായിച്ചുവരുമ്പോള്‍ ഒരുപാട് സമയം പിടിക്കുന്നു. കണ്ണുകള്‍ക്കും നല്ല അധ്വാനമാണ്. അതിലും എളുപ്പം ഇംഗ്ലീഷില്‍ എഴുതുന്നത് വായിക്കുകയാണ്.

:)

Siju | സിജു പറഞ്ഞു...

പ്രതികളെ വെറുതെ വിട്ടു എന്നുള്ള വിധി കേട്ടപ്പോള്‍, ഒരു പക്ഷേ അവര്‍ക്കു കുറ്റബോധമെങ്കിലും കാണുമായിരിക്കും എന്നു കരുതി.
പക്ഷേ, ഇന്നലത്തെ ദേശാഭിമാനിയിലെ ധീര മൊകേരി സഖാക്കള്‍ക്കു വരവേല്‍പ്പ് എന്ന വാര്‍ത്തയും ഫോട്ടോയും കണ്ടതോടെ ...

Siju | സിജു പറഞ്ഞു...

ജസ്സിക്കാലാല്‍ വധക്കേസിലെ വിധി ഇന്നു വരും.
അതും കൂടി ഒരു തീരുമാനമായാല്‍ പിന്നെ ഒന്നും നോക്കേണ്ട ആവശ്യമില്ല

Unknown പറഞ്ഞു...

എന്റെ മനസ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ തന്നെ പലരും പറഞ്ഞുവെങ്കിലും ഈ വാര്‍ത്ത എന്നിലുണ്ടാക്കിയ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല എന്നു പറയാതെ വയ്യ.

എനിക്കെപ്പോഴും തോന്നിയിട്ടുള്ളതെന്തെന്നാല്‍ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടത് ഹിംസ്രജന്തുക്കളേയോ ഭൂതപ്രേത പിശാചുക്കളേയോ അല്ല ,സമയമൊ കാലമൊ നോക്കാതെ ഏതു ദിശയില്‍ നിന്നുമാകാം ,രക്തത്തിനായി ദാഹിക്കുന്ന ,ആരെയോ ലക്ഷ്യമിട്ടു കാത്തിരിക്കുന്ന ഒരു കത്തിമുന അപ്രതീക്ഷിതമായി(ആളു തെറ്റിയുമാകാം)നമ്മുടെനേര്‍ക്കു നീളുന്നു.
എന്തിനാണെന്ന ഉത്തരം പോലും ലഭിക്കാതെ വഴിവക്കില്‍ അനാഥശവമായി, പിറ്റേന്ന് ഹര്‍ത്താലിനും ബന്ദിനും കാരണമായി,ജീവിച്ചിരിക്കുന്ന ബാക്കിയുള്ളവര്‍ക്കു കൂടി പ്രയാസങ്ങളുണ്ടാക്കി......

സജീവ് കടവനാട് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സജീവ് കടവനാട് പറഞ്ഞു...

കൊലപാതകരാഷ്ട്രീയം തീര്‍ച്ചയായും ന്യായീകരിക്കപ്പെടുവാന്‍ പാടില്ലാത്തതാണ്‌. കൊലനടത്താന്‍ ഉദ്ദേശ്ശിക്കുന്നവന്‍ കൊലക്കുമുതിരുമ്പോള്‍ സദാചാരം ചിന്തിക്കുകയില്ലല്ലൊ. അതുകൊണ്ടുതന്നെ കുട്ടികളുടെ മുന്നിലായാലും അല്ലെങ്കിലും കൊലപാതകങ്ങളൊക്കെ എതിര്‍ക്കപ്പെടേണ്ടതുതന്നെ. കൊലയാളി അദ്ധ്യാപകനാവുന്നതിനെ അതിലധികം എതിര്‍ക്കപ്പെടേണ്ടതുണ്ട്‌.രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകുന്നു എന്നയാഥാര്‍ത്യം ആദ്യം
മനസ്സിലാക്കേണ്ടത്‌ രാഷ്ട്രീയക്കാര്‍ തന്നെയാണ്‌. രക്തസാക്ഷികളെ ഉണ്ടാക്കുക എന്നതിനേക്കാള്‍ യുവനിരയെ നിയന്ത്രിക്കുന്നതിലാണ്‌ രാഷ്ട്രീയനേത്രത്വത്തിന്റെ മികവ്‌ എന്ന് എനിക്കു തോന്നുന്നു.

Unknown പറഞ്ഞു...

ജയകൃഷ്ണന്‍ മാഷിനെ കൊന്നവരെ വെറുതേ വിട്ടത്‌ - കൊലയാളികള്‍ക്കു കിട്ടിയ വീരപരിവേഷവും രാജകീയസ്വീകരണവും - ഇവയെ സംബന്ധിച്ച് ഒരക്ഷരം മിണ്ടില്ല എന്നു കരുതിയതാണ്. എന്നാലും ഇവിടെ ചില പ്രതികരണങ്ങള്‍ക്ക്‌ കണ്ടപ്പോള്‍ അവയ്ക്ക്‌ ഒരു ചെറിയ അനുബന്ധമാവാം എന്നു തോന്നി.

ആദ്യമായി, കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു ചന്ത്രക്കാരന്‍ പറയുന്നതിനെപ്പറ്റി -

ഈ കൊടുപ്പ്‌ മൂന്നു തലത്തിലാവാം

1 - LOW കൊടുപ്പ്‌
-------------

കമ്മ്യൂണിസ്റ്റുകളാണ് ഭരിക്കുന്നതെങ്കില്‍ കൊടുക്കണമെന്നു നിര്‍ബന്ധമില്ല ചിലപ്പോള്‍ ഫ്രീ ആയിട്ടും കിട്ടും. ഫ്രീ എനിക്കു വേണ്ട എന്നു പറയാന്‍ അവകാശമില്ല. വാങ്ങിയേ പറ്റൂ. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റാവണം. കുറഞ്ഞ പക്ഷം അങ്ങനെ നടിക്കുകയെങ്കിലും വേണം. ഉദാഹരണങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഗൂഗിള്‍ പോലും നമിച്ചുപോകുന്നമാതിരി സ്ഥലം തികയാതെ വരും. നമ്മളൊക്കെ ഇത്ര കാലം കണ്ണടച്ചല്ലല്ലോ ഇവിടെ ജീവിച്ചത്‌.


2 - MEDIUM കൊടുപ്പ്‌
----------------

പിന്നെ, കൊടുത്തിട്ടു തന്നെയാണു കിട്ടുന്നതെങ്കില്‍ തന്നെ, ഈ കൊടുപ്പ്‌ പലരീതിയിലാവാം. കമ്യൂണിസമല്ലാത്ത പ്രത്യയശാസ്ത്രങ്ങള്‍ ശ്രദ്ധനേടാനിടയാക്കുക, ആളുകള്‍ അതില്‍ ആകൃഷ്ടരാകാനിടയാക്കുക, മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വളരാനിടയാക്കുക - ഇത്തരം ചെയ്തികളിലൂടെയുള്ള കൊടുപ്പുണ്ടല്ലോ - ജീവന്‍ പോകുന്ന രീതിയില്‍ അതു തിരിച്ചു കിട്ടാന്‍ ഈ കൊടുപ്പ്‌ ധാരാളം.

(ജയകൃഷ്ണന്‍ മാഷ് ‘ക്രിമിനല്‍’ ആയിരുന്നു (കൊല്ലപ്പെടുന്നതില്‍ തെറ്റില്ല?) എന്നും മറ്റും പറഞ്ഞു കടന്നുപോകുന്ന എത്രപേര്‍ക്ക്‌ അങ്ങേരുടെ രാഷ്ട്രീയപശ്ചാത്തലം എന്തായിരുന്നു എന്ന്‌ അറിയുമോ എന്തോ? ആ കൊലപാതകം നടന്ന സമയത്തെ രാഷ്ട്രീയാന്തരീക്ഷം അറിയുമോ എന്തോ?)

3 - HIGH കൊടുപ്പ്‌
--------------

ഇനിയിപ്പോള്‍ ആളെക്കൊല്ലുന്ന ‘കൊടുപ്പ്‌‘ തന്നെയാണു കൊടുത്തതെങ്കില്‍ - ‘ഇവന്‍ മറ്റവനെ കൊന്നതാണ്. അതു കൊണ്ട്‌ ഇവന്‍ വധശിക്ഷയ്ക്കര്‍ഹനാണ് - ഇവനെ ഞങ്ങള്‍ കൊല്ലും‘ എന്നും പറഞ്ഞ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ആരെയും കൊല്ലാം എന്നാണോ? നമ്മളാര്? ലോകപോലീസ്‌? സോറി - കേരളാപോലീസ്‌? ഇതൊരു മാതിരി അമേരിക്ക സദ്ദാം ഹുസൈനോടു പറഞ്ഞതു മാതിരിയുണ്ട്‌. ‘നീ കൊന്നവനാണ് - അതുകൊണ്ട്‌ നിന്നെ എനിക്കു കൊല്ലാം. ഞാനൊരു ഭൂലോകകൊലയാളിയാണെന്നതു വിഷയമല്ല’. രണ്ട്‌ അവസരങ്ങളിലും ഒരുപോലെ യോജിക്കുന്ന വാചകങ്ങള്‍.


രണ്ടാമതായി - “ഇവിടെയൊക്കെ ചത്തവനാരാ, ഒറ്റ കൂട്ടര്‍!“ എന്ന്‌ ചന്ത്രക്കാറന്‍ പറഞ്ഞതിനേപ്പറ്റി.

ഈയൊരു പ്രചാരണമാണ് ഇന്ന്‌ മുസ്ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കാര്യങ്ങള്‍ ഒറ്റക്കണ്ണിലൂടെ മാത്രം കണ്ട്‌ ആവേശം കൊണ്ട്‌ മുസ്ലിം അനുകൂലപ്രസ്താവനകളിലൂടെ വാചാലരാകുന്നവരുടെ ഉദ്ദേശങ്ങള്‍ പലതാണെങ്കിലും (ചില പാവങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നതാണ് - ബാക്കിയുള്ളവര്‍ സത്യമറിയാമെങ്കിലും മറച്ചുവച്ച്‌ കാര്യം കാണുന്ന കൂസിസ്റ്റ്‌ സ്വഭാവമുള്ളവരും) അതിന്റ്റെയും ദോഷഫലമനുഭവിക്കുന്നത്‌ മുസ്ലീങ്ങള്‍ തന്നെയാണ്.

(ഈ ‘സമുദായപ്രേമി‘കളുടെ കാപട്യം തിരിച്ചറിയാനും അവരുടെ പ്രവൃത്തികളുടെ ദോഷം തിരിച്ചറിഞ്ഞ്‌ അവരെ അകറ്റി നിര്‍ത്താനും ഉത്തരേന്ത്യന്‍ മുസ്ലീങ്ങള്‍ ഈയിടെയായി തയ്യാറായിത്തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തിനിടയില്‍ നടന്ന ചില തെരഞ്ഞെടുപ്പുകളില്‍ - ഗുജറാത്ത്‌ മുനിസിപ്പല്‍ , ബീഹാര്‍ അസംബ്ലി, ഉത്തര്‍പ്രദേശ് മുന്‍സിപ്പല്‍ എന്നിവയില്‍ - മുസ്ലീങ്ങള്‍ക്കു നിര്‍ണ്ണായകസ്വാധീനമുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ള ഫലങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. മതേതരമേനി നടിച്ച്‌ ‘ഇരകള്‍ സിദ്ധാന്തം’ പ്രചരിപ്പിച്ചു നടന്നവര്‍ അവിടങ്ങളില്‍ അമ്പേ പരാജയപ്പെട്ടതും ആരെക്കുറിച്ചു വെറുപ്പു പ്രചരിപ്പിച്ചുവോ അവര്‍ ധാരാളമായി മുസ്ലിം വോട്ടു നേടി വന്‍പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചതും ‘പ്രചാരക’രുടെ ഉറക്കം കെടുത്തിയിട്ടുണ്ട്‌. ഇനിയിപ്പോള്‍ പ്രചാരണത്തിന്റെ ശൈലി ഒന്നു മാറ്റിയേക്കാനിടയുണ്ട്‌. ‘അവിടങ്ങളിലെല്ലാം മുസ്ലീങ്ങളെ ഭയപ്പെടുത്തി വോട്ടു ചെയ്യിപ്പിച്ചു‘ എന്നു പറയാം. അത്തരമൊരു പ്രചാരണം അവിടങ്ങളിലെ മുസ്ലീങ്ങള്‍ പ്രകടിപ്പിച്ച രാഷ്ട്രീയ-ജനാധിപത്യബോധത്തെ കളിയാക്കുന്നതിനു തുല്യമാണ് - അത്‌ ഇനിയും തിരിച്ചടികളുണ്ടാക്കുകയേയുള്ളൂ എന്നു തിരിച്ചറിയും വരെ.)


മൂന്നാമതായി...കുട്ടികളുടെ മുന്‍പിലിട്ടു കൊന്നു..അയ്യോ സ്കൂളല്ലേ അതൊരു സരസ്വതീക്ഷേത്രമല്ലേ എന്ന മട്ടിലൊക്കെയുള്ള ചില പറച്ചിലുകളെക്കുറിച്ച്‌.

ഗണ്‍‌മാനെ ഒഴിവാക്കാനും, കുട്ടികളെ പഠിപ്പിക്കുന്നതിനിടയിലുള്ള അപ്രതീക്ഷിത ആക്രമണമായതുകൊണ്ട്‌ ഒരു സ്വയം പ്രതിരോധത്തിനു പോലും അവസരമില്ല എന്നു ഉറപ്പു വരുത്താനും വേണ്ടി തന്ത്രപൂര്‍വം തീരുമാനിച്ച സ്ഥലമാണ് ക്ലാസ്‌മുറി എന്നത്‌. അത്‌ എത്രയും പെട്ടെന്നു നടപ്പാക്കാന്‍ നോക്കുന്നതിനിടയില്‍ എന്തോന്നു കുട്ടികള്‍? എന്തോന്നു സരസ്വതീക്ഷേത്രം? ആ പേരു തന്നെ മതി - എന്നാല്‍ അവിടെയിട്ടു തന്നെ കൊല്ലാം എന്നു തീരുമാനിക്കാന്‍. കമ്മ്യൂണിസ്റ്റുകള്‍ കൊല്ലാന്‍ തീരുമാനിച്ചാല്‍ അവര്‍ കൊന്നിരിക്കും. അതിനൊക്കെ സമയാസമയത്തു പ്രതിഫലവും കിട്ടും. കണ്ടില്ലേ ഹാരാര്‍പ്പണവും ജയ്‌വിളിയും ആശ്ലേഷങ്ങളുമെല്ലാം. എന്നാല്‍ പണിയില്ലാത്ത കുറേ പട്ടിണിപ്പാവങ്ങള്‍ക്കു പണിയുണ്ടാക്കികൊടുക്കാം എന്നു വിചാരിച്ച്‌ ഒരുത്തന്‍ നടന്ന്‌ എന്തെങ്കിലും ചെയ്താല്‍ അവനിതു വല്ലതും കിട്ടുമോ?

നാലാമതായി.. ആ‍ശുപത്രിയില്‍ കയറിപ്പോലും ആളെക്കൊല്ലുന്ന സംസ്കാരമാണ് ആര്‍. എസ്‌. എസിന്റേത്‌ അന്ന പിണറായിയുടെ പ്രസ്താവനയേപ്പറ്റി.

ഇത്തരമൊരു സാഹചര്യത്തില്‍ ചിരിക്കുന്നതെങ്ങനെ എന്നോര്‍ത്തു കടിച്ചുപീടിക്കാം. അല്ല. ഇതാര് പറയുന്നത്‌? ‘അന്തഹന്തയ്ക്കിന്ത പട്ട്‌‘ എന്ന മാതിരി ആ ‘പോലും’ എന്ന പ്രയോഗത്തിനു എന്തെങ്കിലുമൊരു പാരിതോഷികമാവാം. ‘ആശുപത്രിയില്‍ പോലും‘ പോലും!

സംഘപ്രവര്‍ത്തകരെ പരമാവധി ബുദ്ധിമുട്ടിക്കുക - മാനസിക-ശാരീരിക പീഢനങ്ങളേല്പിക്കുക - മികച്ച സംഘാടകനായി ഉയര്‍ന്നു വരുന്നവരെങ്കില്‍ കൊല്ലുക - നില്‍ക്കക്കള്ളിയില്ലാതെ അവര്‍ തിരിച്ചടിച്ചാല്‍ അതിന് വമ്പിച്ച പ്രചാര്‍ം കൊടുക്കുക - ഇതൊക്കെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വിളറി പുണ്ട അവസരങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചിട്ടുള്ള തന്ത്രമാണ്. ഇതൊക്കെ എന്നും വിപരീത ഫലങ്ങളേ ഉളവാക്കിയിട്ടുള്ളൂ എന്നു തിരിച്ചറിയാന്‍ ഇതു വരെ അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

ആയുധം കൊണ്ടല്ല ആശയം കൊണ്ടുള്ള സംഘട്ടനത്തിനേ സ്ഥായിയായ വിജയം തരാനാവൂ എന്നവര്‍ തിരിച്ചറിയേണ്ടതുണ്ട്‌. പക്ഷേ അതറിഞ്ഞതുകൊണ്ടും പ്രയോജനമില്ല. മറ്റുള്ള ആശയങ്ങള്‍ എന്തെന്നു മനസ്സിലാക്കാനുള്ള സന്നദ്ധതയും സഹിഷ്ണുതയും ഉണ്ടെങ്കിലേ ആശയസംഘട്ടനം സാദ്ധ്യമാകുകയുള്ളൂ. അവ ആദ്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌. കണ്ണൂര്‍ ഭാഗങ്ങളില്‍, കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചെറുപ്പക്കാര്‍ ആര്‍.എസ്‌.എസിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌ അവര്‍ കായികപരിശീ‍ലനം നടത്തുന്നതുകൊണ്ടാണ്(!!) എന്നും അതുകൊണ്ട് യുവാക്കളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടി കരാട്ടേ പരിശീലനം ഏര്‍പ്പെടുത്തണം എന്നുമുള്ള വിചിത്ര തീരുമാനം എടുത്തത്‌ ഓര്‍ത്തുപോകുന്നു. അമ്മാതിരിയുള്ള അബദ്ധധാരണകളുമായിട്ടാണു ചെല്ലുന്നതെങ്കില്‍, ആശയസംഘട്ടനവും ഒഴിവാക്കുന്നതു തന്നെയാണു നല്ലത്‌. പരന്ന വായന, ഉറച്ച ചിന്ത തുടങ്ങിയ നല്ലശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെന്നല്ല, ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കാവുന്ന അപചയമാണിത്‌.

സുജയ-Sujaya പറഞ്ഞു...

Exactly what I meant..