വെള്ളിയാഴ്‌ച, മാർച്ച് 4

ജനാധിപത്യവും കാലന്റെ ചക്രവും

പെരുമാറ്റ ചട്ടം നിലവിൽ വന്നുത്രെ. (ഈ ചട്ടം ആരക്കു വേണ്ടി?  G.O. കൾ ഇറങ്ങുന്നു, പ്രസ്താനകളും, വാഗ്ദാനങ്ങളും തുടരുന്നു...എങ്ങനെ പെരുമാറണമെന്നു ഒരിക്കലും പഠിക്കാൻ ഉദ്ദേശിക്കാത്തവർക്കായി EC പുറപ്പെടുവിക്കുന്ന ഒരു ചെറിയ അറിയിപ്പു മാത്രമായി മാറിയിരിക്കുന്ന ഒരു അഭ്യാസം)

ഒരു ഇലെക്ഷൻ കൂടി വരുന്നു.  (ഇപ്രാവ്ശ്യം എത്ര പോളിങ് ഉദ്യൊഗസ്ഥർക്കു അടി കിട്ടുമോഎന്തോ?) ജനാധിപത്യത്തിൽ ഏതു ജനങ്ങൾക്കാണാവോ ആധിപത്യമെന്നു അറിയാതെ നമ്മൾ പോലിങ് ബൂത്തിലേക്ക് ഒഴുകുന്നു..
 എങ്ങനെയും അടുത്ത സർക്കാ‍ർ നിലവിൽ വരുന്നു. വീണ്ടുമൊരു അഞ്ച് വർഷം ഭരിക്കുന്നു- ഒന്നര വർഷക്കാലമോളം പുതിയ പദ്ധ്തികൾ, പിന്നെയൊരു മൂന്നര വർഷക്കാലം, കുറെയേറെ പ്രസ്താവനകളും... ശീതകാലത്തിനു ഒരുകൂട്ടുന്ന ജന്തുക്കളെ പോലെ, വേണ്ടുവോളം ഉണ്ടാക്കുന്ന രാഷ്ട്രീയക്കാരും അനുയായികളും പരക്കം പായുന്നു. നിസ്സഹായം അന്ധാളിചു നോക്കി നിൽക്കുന്ന ജന്ങ്ങൾക്ക് നേരെ വീണ്ടും അതാവരുന്നു  പെരുമാറ്റ ചട്ടം.... താ വന്നു ഇലെക്ഷൻ...

ഇതു തന്നെ കാല ചക്രം അഥവ ജനാധിപത്യം ചവിട്ടി തേക്കുന്ന കാലന്റെ ചക്രം...

അഭിപ്രായങ്ങളൊന്നുമില്ല: